കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ നഴ്‌സുമാര്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നു; അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് തൊഴില്‍ സാധ്യത ഏറെ

കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ നഴ്‌സുമാര്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നു; അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് തൊഴില്‍ സാധ്യത ഏറെ

ന്യൂ ബ്രണ്‍സ്വിക്കിലെ ആരോഗ്യ രംഗത്ത് വര്‍ധിച്ചു വരുന്ന നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം സിദ്ധിച്ച നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് പ്രൊവിന്‍സിലെ നഴ്‌സിംഗ് റിസോഴ്‌സ് സ്ട്രാറ്റജി വ്യക്തമാക്കി. നഴ്‌സുമാരുടെ വര്‍ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണിത്.

കാനഡയിലെ മറ്റ പ്രൊവിന്‍സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂ ബ്രണ്‍സ്വിക്കില്‍ പ്രായമായ ആളുകളുടെ എണ്ണം കൂടുതലാണ്. നഴ്‌സുമാരും ഈ പ്രവണതയില്‍ നിന്ന് വിട്ടു നില്‍ക്കുന്നില്ല. പ്രൊവിന്‍സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 41 ശതമാനം നഴ്‌സുമാരും 50 വയസിനു മുകളില്‍ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. നഴ്‌സിംഗ് ബിരുദ കോഴ്‌സുകളിലെ എന്റോള്‍മെന്റ് നിരക്കും ഇവിടെ കുറവാണ്. അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളില്‍ വലിയ അവസരങ്ങളാണ് പ്രൊവിന്‍സിലെ ആരോഗ്യ മേഖലയില്‍ നഴ്‌സുമാരെ കാത്തിരിക്കുന്നത്.

Other News in this category



4malayalees Recommends