കാനഡയുടെ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് പാക്കിസ്ഥാനും; ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്‌കീമിന്റെ പ്രത്യേകതകളും പ്രയോജനങ്ങളും അറിയാം

കാനഡയുടെ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് പാക്കിസ്ഥാനും; ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്‌കീമിന്റെ പ്രത്യേകതകളും പ്രയോജനങ്ങളും അറിയാം

കാനഡയിലേക്കുള്ള വിസ വേഗത്തില്‍ ലഭിക്കാന്‍ മറ്റ് നാല് രാജ്യങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനും ഇനി സാധിക്കും. ഇന്ത്യ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തുടങ്ങിയ നാല് രാജ്യങ്ങളെ തുടക്കത്തില്‍ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാനഡയിലേക്ക് തുടര്‍ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം കാനഡ വിസ നടപടികളില്‍ മാറ്റം വരുത്തിയത്. കാനഡയിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ പാക്കിസ്ഥാനെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.

സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 45 ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. നേരത്തെ 60 ദിവസമായിരുന്നു വിസ ലഭിക്കാനുള്ള സമയ പരിധി. സാമ്പത്തികമായും ഭാഷാപരമായും മുന്നില്‍ നില്‍ക്കുന്നുവെന്നതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാനഡയില്‍ തുടര്‍ പഠനം എളുപ്പമാണ്. കോളേജ് വിദ്യാഭ്യാസത്തിനായി മാത്രമേ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീം വഴി വിസ നല്‍കുകയുള്ളു. സംവിധാനം വഴി കാനഡയിലെ ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കും വിസ നല്‍കും.

Other News in this category



4malayalees Recommends