വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കൂടുന്നു; കാനഡയില്‍ ഇന്ത്യക്കാരുടെ വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്നതില്‍ വര്‍ധന

വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കൂടുന്നു; കാനഡയില്‍ ഇന്ത്യക്കാരുടെ വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്നതില്‍ വര്‍ധന

കാനഡയില്‍ ഇന്ത്യക്കാരുടെ വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്നത് വര്‍ധിക്കുന്നു. വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള നടപടികളും കൂടുന്നത്. അപേക്ഷകര്‍ തങ്ങളുടെ രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് വിസ തിരസ്‌കരിക്കുന്നതു പോലുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നു ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ രേഖകള്‍ തെറ്റായി അവതരിപ്പിക്കുക വഴി സന്ദര്‍ശക വിസ നിഷേധിക്കപ്പെത് ആകെ അപേക്ഷകരുടെ 0.9 ശതമാനത്തിനാണ്. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള കായളവില്‍ ഇക്കാലരണം കൊണ്ട് വിസ നിഷേധിക്കപ്പെട്ടവരുടെ ശതമാനം 2.5 ശതമാനമായി.


വിസയുമായി ബന്ധപ്പെട്ട കബളിപ്പിക്കലുകളും തട്ടിപ്പുകളും വര്‍ധിക്കുന്ന സഹാചര്യത്തില്‍ ഇന്ത്യന്‍ വിസ അപേക്ഷകര്‍ക്കായി ഫെഡറല്‍ സര്‍ക്കാര്‍ ഒരു ഇന്‍ഫര്‍മേഷന്‍ കാംപെയ്ന്‍ തന്നെ അവതരിപ്പിച്ചിരുന്നു.

Other News in this category



4malayalees Recommends