കാനഡയില്‍ മരണപ്പെട്ട ഇന്ത്യന്‍ വംശജന്റെ മൃതദേഹം നാട്ടിലെത്താന്‍ സാധിക്കാതെ നിസഹായരായി കുടുംബം; പട്യാല സ്വദേശി മരണപ്പെട്ടത് ഒന്റാരിയോ പ്രവിശ്യയില്‍

കാനഡയില്‍ മരണപ്പെട്ട ഇന്ത്യന്‍ വംശജന്റെ മൃതദേഹം നാട്ടിലെത്താന്‍ സാധിക്കാതെ നിസഹായരായി കുടുംബം; പട്യാല സ്വദേശി മരണപ്പെട്ടത് ഒന്റാരിയോ പ്രവിശ്യയില്‍

കാനഡയില്‍ മരണപ്പെട്ട തന്റെ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാതെ തകര്‍ന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ കുടുംബം. പട്യാലയിലെ രഞ്ജിത് നഗര്‍ ഏരിയ സ്വദേശിയായ ഹര്‍മന്‍ദീപ് സിംഗ് എന്ന് 23കാരന്റെ കുടുംബമാണ് നിസ്സഹായാവസ്ഥയില്‍ കഴിയുന്നത്. ജൂലൈ 28ന് ഒന്റാരിയോ പ്രവിശ്യയില്‍ ന്യൂ ഹാംബെര്‍ഗ് ടൗണിലെ നിത് നദിയിലാണ് ഹര്‍മന്‍ദീപ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഹര്‍മന്‍ദീപ് റൂംമേറ്റുകളാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.


2017 നവംബര്‍ 2നാണ് ഉപരിപഠനത്തിനായി ഹര്‍മന്‍ദീപ് കാനഡയിലേക്ക് പോയത്. വിഷയത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. പ്രാദേശിക ഭരണകൂടങ്ങളും കുടുംബത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടില്ല. ഇന്ത്യയില്‍ നിന്ന് കുടുംബം അയച്ചു കൊടുന്ന ഫിംഗര്‍പ്രിന്റ് പ്രൂഫ് 97 ശതമാനം മാത്രമേ യോജിക്കുന്നുള്ളുവെന്ന് ചൂണ്ടിക്കാട്ടി കനേഡിയന്‍ അധികൃതര്‍ നിരസിച്ചു. ഒരു തവണകൂടി വിരലടയാളം അയയ്ക്കാന്‍ ചണ്ഡീഗഢ് പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിച്ചെങ്കിലും ഇതിനും സാധിച്ചില്ല. അവസാന ശ്രമമെന്നോണം കാനഡയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.

Other News in this category



4malayalees Recommends