ക്യുബെക്കിലെത്തുന്ന പുതിയ കുടിയേറ്റക്കാരെ പിന്തുണക്കുന്നതിനായി പുതിയ പഴ്‌സണലൈസ്ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം; ലക്ഷ്യം ഇവരെ ഇവിടുത്തെ സമൂഹവുമായി എളുപ്പം കൂട്ടിയിണക്കല്‍; ഓരോ കുടിയേറ്റക്കാരനും ഒരു ഇമിഗ്രേഷന്‍ അസിസ്റ്റന്റ് ഓഫീസറുടെ സേവനം

ക്യുബെക്കിലെത്തുന്ന പുതിയ കുടിയേറ്റക്കാരെ പിന്തുണക്കുന്നതിനായി പുതിയ പഴ്‌സണലൈസ്ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം; ലക്ഷ്യം ഇവരെ ഇവിടുത്തെ സമൂഹവുമായി എളുപ്പം കൂട്ടിയിണക്കല്‍; ഓരോ കുടിയേറ്റക്കാരനും ഒരു ഇമിഗ്രേഷന്‍ അസിസ്റ്റന്റ് ഓഫീസറുടെ സേവനം
പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് പുതിയ പഴ്‌സണലൈസ്ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം നടപ്പിലാക്കാന്‍ ക്യൂബെക്ക് ഒരുങ്ങുന്നു. ഇത് പ്രകാരം ഈ പ്രവിശ്യയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ ഇതിനായുള്ള പിന്തുണ ലഭിക്കുന്നതായിരിക്കും. ക്യൂബെക്കിലെ പുതിയ ഇന്റഗ്രേഷന്‍ സര്‍വീസുകളുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഇത് പ്രകാരം കുടിയേറ്റക്കാര്‍ ഓരോരുത്തര്‍ക്കും ഒരു ഇമിഗ്രേഷന്‍ അസിസ്റ്റന്റ് ഓഫീസറുടെ സേവനം ലഭ്യമാക്കുന്നതായിരിക്കും.

ഇതിനെ തുടര്‍ന്ന് ഓരോ കേസുകളും പടിപടിയായുള്ള പ്രക്രിയകളിലൂടെ പരിഹരിക്കുമെന്നാണ് ക്യുബെക്ക് ഉറപ്പേകുന്നത്. ക്യൂബെക്കിലെ മിനിസ്റ്റര്‍ ഓഫ് ഇമിഗ്രേഷന്‍ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷനായ സൈമണ്‍ ജോലിന്‍ ബാരെറ്റ് പുതിയ പാര്‍കൗര്‍സ് ഡാ എക്കോപാഗ്നെമെന്റ് പഴ്‌സണലൈസ് അഥവ് പഴ്‌സണലൈസ്ഡ് സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് വെളിപ്പെടുത്തിയിരുന്നു. ജൂണില്‍ പ്രവിശ്യ പാസാക്കിയ ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ ലോ റിഫോമുകളുടെ ഭാഗമായിട്ടാണ് പുതിയ പ്രോഗ്രാം നടപ്പിലാക്കുന്നത്.

ഇവിടെ എത്തുന്ന പുതിയ കുടിയേറ്റക്കാരെ ഇവിടുത്തെ സമൂഹവുമായി കൂട്ടിയിണക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച ടൂളുകള്‍ ഉപയോഗിക്കുകയെന്നതാണ് പുതിയ ഇമിഗ്രേഷന്‍ നിയമപരിഷ്‌കാരങ്ങളിലൂടെ ക്യൂബെക്ക് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് കുടിയേറ്റ മന്ത്രാലത്തില്‍ നിന്നുള്ള പുതിയ റിലീസ് വിശദീകരിക്കുന്നത്.ക്യൂബെക്കിലെ പിആര്‍ ലഭിക്കണമെങ്കില്‍ വിദേശികള്‍ക്ക് ആദ്യം ക്യൂബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇത് മിനിസ്ട്രി ഓഫ് ഇമിഗ്രേഷന്‍ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷനാണ് നല്‍കുന്നത്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം കുടിയേറ്റക്കാര്‍ പിആറിനായി ഫെഡറല്‍ സര്‍ക്കാരിന് അപേക്ഷ നനല്‍കണം.

Other News in this category



4malayalees Recommends