യുഎസില്‍ നിയമവിരുദ്ധരായെത്തിയ ബ്രസീലിയന്‍ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടി എളുപ്പത്തിലാക്കാന്‍ സഹകരിക്കാമെന്ന് ബ്രസീല്‍; പാസ്‌പോര്‍ട്ടില്ലാത്തവരെ തങ്ങളുടെ പൗരന്‍മാരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ബ്രസീല്‍

യുഎസില്‍ നിയമവിരുദ്ധരായെത്തിയ ബ്രസീലിയന്‍ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടി എളുപ്പത്തിലാക്കാന്‍ സഹകരിക്കാമെന്ന് ബ്രസീല്‍; പാസ്‌പോര്‍ട്ടില്ലാത്തവരെ തങ്ങളുടെ പൗരന്‍മാരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ബ്രസീല്‍

യുഎസില്‍ നിയമവിരുദ്ധരായെത്തിയ ബ്രസീലിയന്‍ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടി എളുപ്പത്തിലാക്കാന്‍ സഹകരിക്കാമെന്ന് സമ്മതിച്ച് ബ്രസീല്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ബ്രസീല്‍ ഇതിന് വഴങ്ങിയിരിക്കുന്നത്. തങ്ങളുടെ പൗരന്‍മാരെ സാധുതയില്ലാത്ത പാസ്‌പോര്‍ട്ടില്ലെങ്കിലും ബ്രസീസിലിലേക്ക് നാടുകടത്തുന്നതിന്റെ ഭാഗമായി വിമാനത്തില്‍ കയറാന്‍ അനുവദിക്കാന്‍ യുഎസ് എയര്‍ലൈനുകളോട് നിര്‍ദേശിക്കണമെന്നാണ് ബ്രസീല്‍ യുഎസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


മൂന്ന് ബ്രസീലിയന്‍ ഉറവിടങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെഡറല്‍ പോലീസ് യുഎസ് എയര്‍ലൈനുകള്‍ക്ക് ജൂണില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് ഒരു മെമ്മോ അയച്ചിരുന്നു. അതായത് ഇത്തരത്തില്‍ മടക്കി അയക്കുന്ന ബ്രസിലുകാര്‍ക്ക് സാധുതയുള്ള ഒരു പാസ്‌പോര്‍ട്ടില്ലെങ്കില്‍ ഒരു കോണ്‍സുലേറ്റ് ഇഷ്യൂ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് നാഷണാലിറ്റിയുണ്ടെങ്കില്‍ അവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഫെഡറല്‍ പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

യുഎസില്‍ നിന്നും അനധികൃത ബ്രസിലിയന്‍ കുടിയേറ്റക്കാരെ മടക്കി അയക്കുന്ന യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ)നടപടി അനായാസമാക്കുന്നതിനാണ് വലതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ ഇതിന് സമ്മതം മൂളിയിരിക്കുന്നത്. ഇതിലൂടെ നിയമവിരുദ്ധരായ ബ്രസീലിയന്‍ കുടിയേറ്റക്കാരെ പെട്ടെന്ന് നീക്കം ചെയ്യാനുള്ള ട്രംപ് സര്‍ക്കാരിന്റെ ത്വരിതപ്പെടുത്താനാവുമെന്നും പ്രതീക്ഷയുണ്ട്.

Other News in this category



4malayalees Recommends