കാനഡയിലെ കുടിയേറ്റക്കാരുടെയും കാനഡയില്‍ ജനിച്ച തൊഴിലാളികളുടെയും ശമ്പള വിടവ് കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയിലധികമായി; കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നത് കാനഡക്കാരേക്കാള്‍ 10 ശതമാനം കുറവ് ശമ്പളം; ഇതിനാല്‍ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളര്‍ നഷ്ടം

കാനഡയിലെ കുടിയേറ്റക്കാരുടെയും കാനഡയില്‍ ജനിച്ച തൊഴിലാളികളുടെയും ശമ്പള വിടവ് കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയിലധികമായി; കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നത് കാനഡക്കാരേക്കാള്‍ 10 ശതമാനം കുറവ് ശമ്പളം;  ഇതിനാല്‍ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളര്‍ നഷ്ടം
കാനഡയിലെ കുടിയേറ്റക്കാരുടെയും കാനഡയില്‍ ജനിച്ച തൊഴിലാളികളുടെയും ശമ്പള വിടവ് കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയിലധികമായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റോയല്‍ ബാങ്ക് ഓഫ് കാനഡയാണ് (ആര്‍ബിസി)ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എക്കണോമിക് ക്ലാസ് ഇമിഗ്രേഷന് ഫെഡറല്‍ ഗവണ്‍മെന്റ് വര്‍ധിച്ച പ്രാധാന്യം നല്‍കിയിട്ടും ഈ ശമ്പള വിടവ് വര്‍ധിച്ച് വരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്തെ കുടിയേറ്റക്കാര്‍ക്ക് കാനഡക്കാരേക്കാള്‍ 10 ശതമാനം കുറവാണ് ശരാശരി ശമ്പളം ലഭിക്കുന്നതെന്നും എന്നാല്‍ 1986ല്‍ ഈ വിടവ് വെറും നാല് ശതമാനം മാത്രമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിടവ് കാരണം കാനഡയിലെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ അധിക ചെലവുണ്ടാക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ വെല്ലുവിളി കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ് 50 വര്‍ഷത്തിലധികമായി അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ഇമിഗ്രേഷനെ കുറിച്ച് 1966ല്‍ ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ വൈറ്റ് പേപ്പറില്‍ ഈ വിഷയം എടുത്ത് കാട്ടിയിട്ടുണ്ട്. കാനഡയിലെത്തിയ നിരവധി കുടിയേറ്റക്കാര്‍ക്ക് തങ്ങളുടേതായ ജോലി ലഭിക്കാന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ കനേഡിയന്‍ നിലവാരത്തിലെത്തുന്നതിന് മുമ്പ് പകരം ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും വൈറ്റ് പേപ്പര്‍ വെളിപ്പെടുത്തുന്നു. സാമ്പത്തിക മെച്ചത്തിന് കൂടുതല്‍ ചലനാത്മകത വരുത്തണമെന്ന പൊതുജനാഭിപ്രായം ഇവിടുത്തെ നേതാക്കള്‍ അംഗീരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തെ മറികടക്കാന്‍ സാധിക്കുകയുള്ളുവെന്നും ഈ വൈറ്റ് പേപ്പര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends