യുഎസിലേത് ലോകത്തിലെ ഏറ്റവും വലിയ ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ സിസ്റ്റം; 1970കളില്‍ 3000 പേരായിരുന്നു ഡിറ്റെന്‍ഷനിലുണ്ടായിരുന്നതെങ്കില്‍ നിലവില്‍ അത് 52,000 പേരായി; അഭയാര്‍ത്ഥികള്‍ ഇവിടെ നേരിടുന്നത് നരകതുല്യമായ ജീവിതം; ട്രംപിന്റെ കാലത്ത് ഇവ വ്യാപകമായി

യുഎസിലേത് ലോകത്തിലെ ഏറ്റവും വലിയ ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ സിസ്റ്റം; 1970കളില്‍ 3000 പേരായിരുന്നു ഡിറ്റെന്‍ഷനിലുണ്ടായിരുന്നതെങ്കില്‍ നിലവില്‍ അത് 52,000 പേരായി; അഭയാര്‍ത്ഥികള്‍ ഇവിടെ നേരിടുന്നത് നരകതുല്യമായ ജീവിതം; ട്രംപിന്റെ കാലത്ത് ഇവ വ്യാപകമായി
എത്ര മാത്രം കര്‍ക്കശവും ദുസ്സഹവും നരകതുല്യവുമായ രീതിയിലാണ് യുഎസ് ലോകത്തിലെ ഏറ്റവും വലിയ ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ സിസ്റ്റം പണിതുയര്‍ത്തിയിരിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വര്‍ഷങ്ങള്‍ക്കിടെ യുഎസിലെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സിസ്റ്റത്തില്‍ കഴിയുന്ന തടവുകാരുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം 1970കളില്‍ വെറും 3000 കുടിയേറ്റക്കാരായിരുന്നു ഡിറ്റന്‍ഷന്‍ ഫെസിലിറ്റികളിലുണ്ടായിരുന്നതെങ്കില്‍ നിലവില്‍ അത് 52,000 പേരായാണ് വര്‍ധിച്ചിരിക്കുന്നത്.

ഇവരെ ജയിലുകളിലും പ്രിസണുകളിലും ടെന്റുകളിലും മറ്റ് രൂപത്തിലുള്ള ഡിറ്റെന്‍ഷനുകളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. യുഎസില്‍ ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ എന്നത് ട്രംപിന്റെ കാലത്ത് ആരംഭിച്ചതൊന്നുമില്ല. മറിച്ച് അദ്ദേഹത്തിന്റെ ഭരണകാലത്ത് അവ കൂടുതല്‍ കര്‍ക്കശമാവുകയും വ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെയ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷനുള്ള സംവിധാനങ്ങള്‍ യുഎസില്‍ വര്‍ധിച്ച് വരുകയാണ്.മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ വ്യവസായമായി ഇത് വളരുകയും ചെയ്തിട്ടുണ്ട്.

ഇത്തരക്കാര്‍ യാതൊരു വിധത്തിലുമുള്ള കുറ്റവും ചെയ്തിട്ടല്ല ഇവരെ ഇത്തരം ഫെസിലിറ്റികളില്‍ ആഴ്ചകളോളം പാര്‍പ്പിക്കുന്നത്. മറിച്ച് ഇവര്‍ക്ക് യുഎസില്‍ നിയമപരമായി തുടരാന്‍ അവകാശമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള വിചാരണ കാത്താണ് ഇവര്‍ ഇത്തരം ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്നത്.മിക്ക സെന്ററുകളിലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണം ശക്തമാണ്. അതായത് ഇവര്‍ക്ക് വേണ്ടത്ര കുടിവെള്ളമോ വസ്ത്രമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടെന്നും വിവിധ ഹ്യുമന്‍ റൈറ്റ്‌സ് ഗ്രൂപ്പുകള്‍ കാലാകാലങ്ങളായി ആരോപിക്കുന്ന കാര്യമാണ്.

Other News in this category



4malayalees Recommends