കാനഡയിലെ പുതിയ സ്‌കില്‍സ് ബേസ്ഡ് പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ സൗത്ത് ആഫ്രിക്കക്കാര്‍ക്ക് ഗുണകരം; കുറഞ്ഞ സ്‌കോറുള്ളവര്‍ക്ക് അവ വര്‍ധിപ്പിക്കാന്‍ ഈ പ്രോഗ്രാമുകള്‍ സഹായിക്കുന്നു; മിക്കവയ്ക്കും ജോബ് ഓഫര്‍ വേണ്ടെന്നതും ഉപകാരപ്രദം

കാനഡയിലെ പുതിയ സ്‌കില്‍സ് ബേസ്ഡ് പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ സൗത്ത് ആഫ്രിക്കക്കാര്‍ക്ക് ഗുണകരം; കുറഞ്ഞ സ്‌കോറുള്ളവര്‍ക്ക് അവ വര്‍ധിപ്പിക്കാന്‍ ഈ പ്രോഗ്രാമുകള്‍ സഹായിക്കുന്നു;  മിക്കവയ്ക്കും ജോബ് ഓഫര്‍ വേണ്ടെന്നതും ഉപകാരപ്രദം
പുതിയ കനേഡിയന്‍ സ്‌കില്‍സ് ബേസ്ഡ് പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ സൗത്ത് ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയാണെന്ന് സൗത്ത് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെ എടുത്ത് കാട്ടുന്നു.അതായത് കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന സൗത്ത് ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം ജനകീയമായ പ്രൊവിന്‍ഷ്യല്‍ പ്രോഗ്രാമുകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വളരെ നല്ലതാണെന്നും അവര്‍ക്ക് കുടിയേറുന്നതിനുളള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്.

ജോബ് ഓഫറൊന്നുമില്ലാതെ കാനഡയിലേക്ക് കുടിയേറുന്ന വിവിധ രാജ്യക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് നിശ്ചയിക്കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് ഒരു പോയിന്റ് ബേസ്ഡ് സിസ്റ്റമാണ് ഉപയോഗിച്ച് വരുന്നത്. അതിനാല്‍ കുറഞ്ഞ സ്‌കോറുള്ളവര്‍ക്ക് അത് വര്‍ധിപ്പിക്കുന്നതിനുള്ള രണ്ട് വഴികളിലൊന്ന് ജോബ് ഓഫര്‍ ഉറപ്പിക്കുകയോ അല്ലെങ്കില്‍ പ്രൊവിന്‍ഷ്യല്‍ നോമിനേഷനിലൂടെ കുടിയേറുകയോ ആണ്. തങ്ങളുടേതായ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാമുകളിലൂടെ ഓരോ പ്രവിശ്യയും ജോബ് ഓഫര്‍, ഒരു പ്രത്യേക സ്‌കോര്‍, അല്ലെങ്കില്‍ ഒരു പ്രത്യേക തൊഴിലിലുള്ള പ്രവൃത്തി പരിചയം തുടങ്ങിയവയുള്ള വിവിധ രാജ്യക്കാരായ കുടിയേറ്റക്കാരെയാണ് തേടുന്നത്.

അതത് പ്രവിശ്യയുടെ ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കാനഡയിലെ മികച്ച പ്രൊവിന്‍ഷ്യല്‍ പ്രോഗ്രാമുകളൊന്നും ജോബ് ഓഫര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവില്‍ കാനഡയിലെ ആറ് പ്രവിശ്യകളാണ് കുടിയേറ്റക്കാരെ അവരുടെ പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ തേടുന്നത്. ഇതില്‍ ആല്‍ബര്‍ട്ട, സാസ്‌കറ്റ്ച്യൂവാന്‍, മാനിട്ടോബ, ഒന്റാറിയോ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇവയില്‍ മിക്ക പ്രൊവിന്‍ഷ്യന്‍ പ്രോഗ്രാമുകളും അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് നിശ്ചിത പോയിന്റുകള്‍ നല്‍കുന്നുണ്ട്. സൗത്ത് ആഫ്രിക്കക്കാരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവ ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും സൗത്ത് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends