യുഎസിലേക്ക് ഈ ആഴ്ചക്കിടെ മാത്രം എത്തിച്ചേര്‍ന്നത് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍; മിക്കവരും ജീവന്‍ പണയം വച്ച് അതിസാഹസികമായി എത്തിയവര്‍; ഗ്വാട്ടിമാലയില്‍ നിന്നും എല്‍സാല്‍വദോറില്‍ നിന്നുമടക്കം വിവിധ രാജ്യക്കാര്‍ മെക്‌സിക്കോ വഴി നുഴഞ്ഞ് കയറി

യുഎസിലേക്ക് ഈ ആഴ്ചക്കിടെ മാത്രം എത്തിച്ചേര്‍ന്നത് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍; മിക്കവരും ജീവന്‍ പണയം വച്ച് അതിസാഹസികമായി എത്തിയവര്‍; ഗ്വാട്ടിമാലയില്‍ നിന്നും എല്‍സാല്‍വദോറില്‍ നിന്നുമടക്കം വിവിധ രാജ്യക്കാര്‍ മെക്‌സിക്കോ വഴി നുഴഞ്ഞ് കയറി
ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമ്പോഴും ഈ ആഴ്ച ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യുഎസ് അതിര്‍ത്തിയിലെത്തിച്ചേര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കം വിവിധ രാജ്യങ്ങളില്‍ നിന്നും ജീവന്‍ പണയം വച്ച് അതിസാഹസികമായ ദീര്‍ഘയാത്രക്ക് ശേഷമാണ് ഇവരില്‍ മിക്കവരും യുഎസ് അതിര്‍ത്തിയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. വളരെ താറുമാറായ യുഎസിലെ ഇമിഗ്രേഷന് സിസ്റ്റമാണ് അവരെ കാത്തിരിക്കുന്നതെന്ന ആശങ്ക രേഖപ്പെടുത്തിയ മനുഷ്യാവകാശ ഗ്രൂപ്പുകളും കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന മറ്റ് വിവിധ ഗ്രൂപ്പുകളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇത്തരക്കാരുടെ പ്രതിനിധികളാണ് ഗ്വാട്ടിമാലയില്‍ നിന്നെത്തിയ കുടുംബമായ ജെയ്‌മെ എസ്‌കലാന്റെ ഗാല്‍വെസ്, അദ്ദേഹത്തിന്റെ ഭാര്യ ലെയ്ഡി ഗോന്‍സാലെസ്, അവരുടെ രണ്ട് വയസുള്ള മകളായ ആഡ്രിയാന എന്നിവര്‍. മെക്‌സിക്കോയിലെ സാന്‍ലൂയിസ് റിയോ കോളറാഡോയിലെ കടുത്ത മരുഭൂമിക്ക് സമാനമായ ഇടത്തില്‍ കടുത്ത വെയിലില്‍ വെന്തുരുകിയാണിവര്‍ നിലകൊള്ളുന്നത്. മെക്‌സിക്കോ യുഎസ് അതിര്‍ത്തിയിലെ സുരക്ഷാ വേലി ഭേദിച്ചാണിവര്‍ യുഎസിലേക്ക് നുഴഞ്ഞ് കയറിയിരിക്കുന്നത്.

ഗ്വാട്ടിമാലയിലെ കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് തങ്ങള്‍ യുഎസിലേക്ക് ഇത്തരത്തില്‍ അതിസാഹസികമായി യാത്ര നടത്തിയതെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. മാതൃരാജ്യത്ത് സായുധരായ കൊള്ളക്കാര്‍ തങ്ങളെ സ്ഥിരമായി കൊള്ളയടിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ യുഎസില്‍ തങ്ങള്‍ക്ക് മികച്ച ജീവിതവും സുരക്ഷിതത്വവും സുസ്ഥിരതയും ലഭിക്കുമെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.എല്‍ സാല്‍വദോറില്‍ നിന്നും പലായനം ചെയ്‌തെത്തിയ യുവതി ഓസ്‌കാര്‍ ആല്‍ബെര്‍ട്ടോ മാര്‍ടിനെസ് റാമിറെസ് അവരുടെ 23 മാസം പ്രായമുള്ള മകള്‍ വലെറിയ മെക്‌സിക്കോയിലെ മാന്റമോറസിലെ റിയോ ഗ്രാന്‍ഡെയിലെ അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയറിയാണ് യുഎസിലേക്ക് കടന്നിരിക്കുന്നത്.ഇത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കുടിയേറ്റക്കാര്‍ യുഎസിലേക്ക് എത്തിച്ചേര്‍ന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends