യുഎസ് ഹോണ്ടുറാസുമായി അസൈലം ഡീലുണ്ടാക്കുന്നു; ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വച്ച് തന്നെ ഹോണ്ടുറാസുകാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കും; കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ രണ്ടരലക്ഷത്തോളം ഹോണ്ടുറാസുകാര്‍ യുഎസിലേക്ക് അനധികൃതമായെത്തി

യുഎസ് ഹോണ്ടുറാസുമായി അസൈലം ഡീലുണ്ടാക്കുന്നു; ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വച്ച് തന്നെ ഹോണ്ടുറാസുകാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കും; കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ രണ്ടരലക്ഷത്തോളം ഹോണ്ടുറാസുകാര്‍ യുഎസിലേക്ക് അനധികൃതമായെത്തി
ഹോണ്ടുറാസുമായി അസൈലം ഡീല്‍ ഒപ്പ് വയ്ക്കുമെന്ന് ട്രംപ് ഭരണകൂടം വെളിപ്പെടുത്തി. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഹോണ്ടുറാസില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ വച്ച് തന്നെ അവിടേക്ക് തന്നെ മടക്കി അയക്കാന്‍ സാധിക്കുമെന്നാണ് യുഎസ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും ആക്രമാസക്തവും അസ്ഥിരമാര്‍തന്നതുമായ രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ മടക്കി അയക്കുന്ന സാഹചര്യമുണ്ടാകുന്നതിനെ പറ്റി കടുത്ത ആശങ്കകളും ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഹോണ്ടുറാസിലെ പ്രസിഡന്റ് ജുവാന്‍ ഓര്‍ലാണ്ടോ ഹെര്‍ണാണ്ടസുമായി ഇത് സംബന്ധിച്ച കരാറില്‍ എത്തിച്ചേരാന്‍ സാധിച്ചുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് കടത്തലിനും കൊലപാതകനിരക്കുകളുടെ കാര്യത്തിലും ലോകത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഹോണ്ടുറാസ്. ഈ കടുത്ത അവസ്ഥകളില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ഇവിടെ നിന്നും കൂട്ടത്തോടെ അഭയാര്‍ത്ഥികള്‍ യുഎസിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

ഹോണ്ടുറാസ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സമീപമാസങ്ങളിലായി ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യുഎസിലേക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് ട്രംപ് കടുത്ത നടപടികള്‍ കുടിയേറ്റക്കാര്‍ക്കെതിരെ പ്രയോഗിക്കുന്നത് കടുപ്പിച്ചിരുന്നത്. കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ രണ്ടരലക്ഷത്തിലധികം ഹോണ്ടുറാസുകാരാണ് യുഎസ്അതിര്‍ത്തി കടന്നെത്തിയിരുന്നത്. ഇവരില്‍ മിക്കവരും പ്രൊട്ടക്ഷന്‍ ക്ലെയിമുകള്‍ക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് യുസ് കോടതികളില്‍ അസൈലം കേസുകള്‍ കുമിഞ്ഞ് കൂടിയിരുന്നത്.

Other News in this category



4malayalees Recommends