യുഎസിലെ കുടിയേറ്റ ജനസംഖ്യ കുത്തനെ ഇടിയുന്നു; 2008ന് ശേഷം കുടിയേറ്റ ജനസംഖ്യാ വര്‍ധനവില്‍ ഏറ്റവും കുറവ്; 2018ല്‍ നെറ്റ് വര്‍ധനവ് വെറും രണ്ട് ലക്ഷം; 2017ലേതിനേക്കാള്‍ 70 ശതമാനം കുറവ്; ട്രംപിന്റെ കടുത്ത നടപടികള്‍ കുടിയേറ്റം ചുരുക്കുന്നു

യുഎസിലെ കുടിയേറ്റ ജനസംഖ്യ കുത്തനെ ഇടിയുന്നു;  2008ന് ശേഷം കുടിയേറ്റ ജനസംഖ്യാ വര്‍ധനവില്‍ ഏറ്റവും കുറവ്; 2018ല്‍ നെറ്റ് വര്‍ധനവ് വെറും രണ്ട് ലക്ഷം; 2017ലേതിനേക്കാള്‍ 70 ശതമാനം കുറവ്; ട്രംപിന്റെ കടുത്ത നടപടികള്‍ കുടിയേറ്റം ചുരുക്കുന്നു
യുഎസിലേക്കുള്ള കുടിയേറ്റം അടിച്ചമര്‍ത്തുന്നതിനായി ട്രംപ് നാള്‍ക്ക് നാള്‍ കടുത്ത നടപടികള്‍ അനുവര്‍ത്തിച്ച് വരുന്നുതിനാല്‍ രാജ്യത്തെ കുടിയേറ്റ ജനസംഖ്യ മെല്ലെ മാത്രമേ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.2008ന് ശേഷം കുടിയേറ്റ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാഗതിയാണ് കഴിഞ്ഞ വര്‍ഷം യുഎസിലുണ്ടായിരിക്കുന്നത്. കുടിയേറ്റത്തെ അടിച്ചമര്‍ത്തുന്നതിന് കടുത്ത നടപടികള്‍ സ്വീകരിച്ചതായിരുന്നു ഇതിന് പ്രധാന കാരണം.

ഏറ്റവും പുതിയ സെന്‍സ് ഡാറ്റയെ വിശകലനം ചെയ്താണി പ്രവണത വെളിപ്പെട്ടിരിക്കുന്നത്. ട്രംപ് സര്‍ക്കാരിന്‍ര കടുത്ത നിയന്ത്രണങ്ങള്‍ കുടിയേറ്റ ജനസംഖ്യ വര്‍ധിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നും ഈ ഡാറ്റകള്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം കുടിയേറ്റ ജനസംഖ്യയുടെ നെറ്റ് വര്‍ധനവ് 2018ല്‍ രണ്ട് ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പത്തെ വര്‍ധനവിനേക്കാള്‍ 70 ശതമാനത്തിലധികമാണ് ഇടിവുണ്ടായിരിക്കുന്നത്.

ഇത് സംബന്ധിച്ച വിശകലനം നടത്തിയിരിക്കുന്ന ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ ചീഫ് ഡെമോഗ്രാഫറായ വില്യം ഫ്രെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും യുസിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായിരിക്കുന്നത്. 2018ല്‍ ഏതാണ്ട് 45 മില്യണ്‍ വിദേശത്ത് ജനിച്ചവരാണ് യുഎസിലുള്ളത്. അതായത് രാജ്യത്തെ പൗരന്‍മാരില്‍ ഏതാണ്ട് പകുതിയോളവും ഇത്തരക്കാരാണ്.ഇവരില്‍ ഏതാണ്ട് കാല്‍ഭാഗത്തോളം പേര്‍ രേഖകളില്ലാത്തവരും ശേഷിക്കുന്ന ഒരു കാല്‍ഭാഗം പേര്‍ നിയപരമായി വസിക്കുന്നവരുമാണ്. രാജ്യത്തിന്റെ ജനസംഖ്യയില്‍ 13.7 ശതമാനം പേരും കുടിയേറ്റക്കാരാണ്.

Other News in this category



4malayalees Recommends