യുഎസില്‍ റെഫ്യൂജീം ക്ലെയിംസ് സമര്‍പ്പിച്ചിരിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ട്രാന്‍സിലേറ്റ് ചെയ്യാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഗൂഗിള്‍ട്രാന്‍സിലേറ്റ് ഉപയോഗിക്കുന്നു; ഈ ടൂളിന്റെ തര്‍ജമ കൃത്യമല്ലെന്നിരിക്കെ അസൈലം ക്ലെയിമുകള്‍ തള്ളാന്‍ സാധ്യത

യുഎസില്‍ റെഫ്യൂജീം ക്ലെയിംസ് സമര്‍പ്പിച്ചിരിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ട്രാന്‍സിലേറ്റ് ചെയ്യാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഗൂഗിള്‍ട്രാന്‍സിലേറ്റ് ഉപയോഗിക്കുന്നു; ഈ ടൂളിന്റെ തര്‍ജമ കൃത്യമല്ലെന്നിരിക്കെ അസൈലം ക്ലെയിമുകള്‍ തള്ളാന്‍ സാധ്യത
യുഎസില്‍ അഭയത്തിന് അപേക്ഷിച്ചിരിക്കുന്ന അഥവാ റെഫ്യൂജീ ക്ലെയിം സമര്‍പ്പിച്ചിരിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രൊസസ് ചെയ്യുന്നതിന് യുഎസ് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിനെ പ്രയോജനപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഈ സൗജന്യ ഓണ്‍ലൈന്‍ പ്രോഗ്രാം ഉപയോഗിക്കാന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഥവാ യുഎസ്‌സിഐഎസ് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് വേണ്ടി ഇറക്കിയ ഒരു ഇന്റേണല്‍ മെമ്മോയില്‍ ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റ് സെര്‍ച്ച് എന്‍ജിനുകള്‍ പ്രദാനം ചെയ്യുന്ന മറ്റ് സൗജന്യ സര്‍വീസുകളെയും ഇതിനായി പ്രയോജനപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഇംഗ്ലീഷില്‍ അല്ലാതെ അസൈലം സീക്കര്‍മാര്‍ ഇടുന്ന പോസ്റ്റുകളെ ട്രാന്‍സിലേറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നോണ്‍ പ്രോഫിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം ഓര്‍ഗനൈസേഷനായ പ്രോപബ്ലിക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഗൂഗിള്‍ ട്രാന്‍സിലേറ്റിനെ വിശ്വസനീയമായ ട്രാന്‍സിലേഷനുള്ള ടൂളായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന കാര്യം ഗൂഗിള്‍ തന്നെ സമ്മതിച്ച കാര്യമാണ്.

വെറ്റിംഗ് പ്രക്രിയ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തങ്ങള്‍ സോഷ്യല്‍മീഡിയയെ ഉപയോഗിക്കുന്നതെന്നാണ് യുഎസ് സിഐഎസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത്തരം ടൂളുകളിലൂടെ മോശപ്പെട്ട ട്രാന്‍സിലേഷന്‍ സംഭവിക്കുന്നതിനെ തുടര്‍ന്ന് അസൈലം അപേക്ഷകള്‍ തള്ളപ്പെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഇതോടെ ശക്തമാണ്. ഇതിന് മുമ്പ് 2017ല്‍ പാലസ്തീന്‍ അഭയാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൈ ' ഗുഡ് മോണ്‍ണിംഗ്' എന്ന വാചകത്തെ ഫേസ്ബുക്ക് തര്‍ജിമ ചെയ്തിരുന്നത് ' ഹേര്‍ട്ട് ദേം' എന്നായിരുന്നു. ഇതിന്റെ പേരില്‍ ഫേസ്ബുക്ക് പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends