യുഎസില്‍ നിന്നും രേഖകളില്ലാത്ത കുടിയേറ്റക്കാരെ ത്വരിത ഗതിയില്‍ നാട് കടത്തുന്ന ട്രംപ് നീക്കത്തിന് തടയിട്ട് കോടതി വിധി; ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ഷന്‍ വ്യാപിപ്പിച്ചതിനെതിരെ പ്രിലിമിനറി ഇന്‍ജെക്ഷന്‍ പുറപ്പെടുവിച്ചത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ്

യുഎസില്‍ നിന്നും രേഖകളില്ലാത്ത കുടിയേറ്റക്കാരെ ത്വരിത ഗതിയില്‍ നാട് കടത്തുന്ന ട്രംപ് നീക്കത്തിന് തടയിട്ട് കോടതി വിധി; ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ഷന്‍ വ്യാപിപ്പിച്ചതിനെതിരെ പ്രിലിമിനറി ഇന്‍ജെക്ഷന്‍ പുറപ്പെടുവിച്ചത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ്
കുടിയേറ്റക്കാരെ ത്വരിത ഗതിയില്‍ അഥവാ ഫാസ്റ്റ് ട്രാക്കില്‍ നാട് കടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് ഫെഡറല്‍ ജഡ്ജ് രംഗത്തെത്തി. രേഖകളില്ലാതെ യുഎസില്‍ നിലകൊള്ളുന്ന കുടിയേറ്റക്കാരിലേക്ക് ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ട്ടഷന്‍ വ്യാപിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ ചുവട് വയ്പിന് എതിരെ വിധി പുറപ്പെടുവിച്ച് രംഗത്തെത്തിയത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് കേതന്‍ജി ബ്രൊണ്‍ ജാക്‌സനാണ്. ഇതിനെതിരെ അവര്‍ ഒരു പ്രിലിമിനറി ഇന്‍ജെക്ഷനാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

രേഖകളില്ലാതെ അതിര്‍ത്തി കടന്ന് യുഎസിലെത്തുന്നവരും അതിര്‍ത്തിക്ക് നൂറ് മൈല്‍ അകത്ത് നിന്നും എത്തി രണ്ടാഴ്ചക്കകം പിടിയിലാകുന്നവരുമായ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനായിരുന്നു ഇതിന് മുമ്പ് എക്‌സ്‌പെഡിക്ടഡ് റിമൂവല്‍ എന്ന ഈ നാടു കടത്തല്‍ പ്രക്രിയ അനുവര്‍ത്തിച്ച് വന്നിരുന്നത്. ഇവര്‍ക്ക് ഒരു ഇമിഗ്രേഷന്‍ ഹിയറിംഗിനോ അല്ലെങ്കില്‍ അറ്റോര്‍ണിയുടെ സേവനമോ ലഭ്യമാക്കാതെയായിരുന്നു ഇത്തരത്തില്‍ നാട് കടത്തിയിരുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ മുതല്‍ തങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമോ അതിലധികമോ കാലം തുടര്‍ച്ചയായി യുഎസിലാണെന്നതിന് രേഖകള്‍ നല്‍കാന്‍ സാധിക്കാത്ത രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂടി നാട് കടത്താന്‍ ഈ കടുത്ത പ്രക്രിയ ട്രംപ് ഭരണകൂടം ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. അതിനാണ് പുതിയ കോടതി വിധിയിലൂടെ തടയിടപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിക്ക് മുമ്പ് പുറത്തിറക്കിയ 126 പേജ് വരുന്ന റിപ്പോര്‍ട്ടിലൂടെയാണ് ജഡ്ജ് കേതന്‍ജി പുതിയ വിധി പുറത്തിറക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നാട് കടത്തുന്നതിന് മുമ്പ് കുടിയേറ്റക്കാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കല്‍, ഫെഡറല്‍ നിയമം മാറുന്നുവെന്നത് അറിയിക്കല്‍ തുടങ്ങിയവ പോലുള്ള ശരിയായ തീരുമാനമെടുക്കല്‍ പ്രക്രിയകള്‍ അനുവര്‍ത്തിക്കുന്നില്ലെന്നും അതിനാല്‍ ഈ അനീതിക്ക് കൂട്ട് നില്‍ക്കാനാവില്ലെന്നുമാണ് ജഡ്ജ് വിധിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends