യുഎസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ മെക്‌സിക്കോയില്‍ നിന്നും അപകടകരമായി യുഎസിലേക്കെത്താന്‍ ശ്രമിക്കുന്നവരേറുന്നു; നദികള്‍ സാഹസികമായി മുറിച്ച് കടക്കുന്നതിനിടെ മരണം പതിവായി; തട്ടിക്കൊണട് പോകലിനും കൊലയ്ക്കും ലൈംഗിക ആക്രമണത്തിനും ഇരകളാകുന്നവരുമേറെ

യുഎസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ മെക്‌സിക്കോയില്‍ നിന്നും അപകടകരമായി യുഎസിലേക്കെത്താന്‍ ശ്രമിക്കുന്നവരേറുന്നു; നദികള്‍ സാഹസികമായി മുറിച്ച് കടക്കുന്നതിനിടെ മരണം പതിവായി; തട്ടിക്കൊണട് പോകലിനും കൊലയ്ക്കും ലൈംഗിക ആക്രമണത്തിനും ഇരകളാകുന്നവരുമേറെ
അനധികൃത കുടിയേറ്റക്കാര്‍ മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്ന് യുഎസിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഇവരെ എന്ത് വിലകൊടുത്തും തടയുന്നതിനായി ട്രംപ് സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ ഗാര്‍ഡുമാര്‍ ശ്രമം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ അപകടത്തിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. യുഎസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് അതിര്‍ത്തികളിലെ പഴുതുകളിലൂടെ എന്ത് അപകടസാധ്യതയും താണ്ടി ജീവന്‍ പണയം വച്ച് അഭയാര്‍ത്ഥികള്‍ എങ്ങനെയും യുഎസിലേക്ക് നുഴഞ്ഞ് കയറാന്‍ തുടങ്ങിയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പരിശോധന കുറവുള്ള അതിര്‍ത്തിയിലെ നദീഭാഗങ്ങളിലൂടെയും മറ്റും സാഹസികമായി നീന്തി യുഎസിലേക്ക് എത്തുന്നവര്‍ പെരുകിയിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച 26കാരിയായ യുവതിയും കൈക്കുഞ്ഞിനെയും കൊണ്ട് മെക്‌സിക്കോയില്‍ നിന്നും മാന്റമോറോസ് നദി നീന്തിക്കടന്ന് യുഎസിലേക്ക് എത്താന്‍ സാഹസികമായി ശ്രമിച്ചതിനെ തുടര്‍ന്ന് ദയനീയമായി മുങ്ങി മരിച്ചിരുന്നു.ജൂണിന് ശേഷം ഇത്തരം ശ്രമത്തിന്റെ ഭാഗമായി മുങ്ങി മരിക്കുന്ന രണ്ടാമത്തെ അമ്മയും കുഞ്ഞുമാണിത്.

മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ മാന്റമോറോസ് പോലുള്ള ഇടങ്ങളില്‍ ആയിരക്കണക്കിന് സെന്‍ട്രല്‍ അമേരിക്കന്‍ അഭയാര്‍ത്ഥികളാണ് പരിതാപകരമായ ടെന്റുകളില്‍ നരകയാതനകള്‍ അനുഭവിച്ച് കൊണ്ട് തിങ്ങി ഞെരുങ്ങി കഴിയുന്നത്. കടുത്ത നിയമങ്ങള്‍ മൂലം ഇവരെ യുഎസില്‍ അസൈലം നേടുന്നതില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ എങ്ങുമെത്താത്ത അനിശ്ചിതത്വത്തില്‍ ഇത്തരം ക്യാമ്പുകളില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെട്ട് എങ്ങനെയെങ്കിലും യുഎസിലെത്തിച്ചേരുന്നതിനാണ് ഇത്തരക്കാര്‍ ജീവന്‍ പണയം വച്ചും ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കിടയില്‍ ചിലയിടങ്ങളില്‍ ഇവര്‍ തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം, ലൈംഗിക ചൂഷണം, തുടങ്ങിയ അപകടങ്ങള്‍ക്കിരകളാകുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രാവല്‍ അഡൈ്വസറി വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends