യുഎസ് ഒരു വൃദ്ധരാജ്യമായി മാറുന്നു...!!2050 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ അഞ്ച് പേരിലും ഒരാള്‍ 65ന് മേല്‍ പ്രായമുള്ളവര്‍; 2018ല്‍ 16 ശതമാനം പേരും 65 വയസോ അതിന് മേലോ പ്രായമുള്ളവര്‍; 2035 ല്‍ പ്രായമായവര്‍ കുട്ടികളേക്കാള്‍ അധികമാകും

യുഎസ് ഒരു വൃദ്ധരാജ്യമായി മാറുന്നു...!!2050 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ അഞ്ച് പേരിലും ഒരാള്‍ 65ന് മേല്‍ പ്രായമുള്ളവര്‍; 2018ല്‍ 16 ശതമാനം പേരും 65 വയസോ അതിന് മേലോ പ്രായമുള്ളവര്‍; 2035 ല്‍ പ്രായമായവര്‍ കുട്ടികളേക്കാള്‍ അധികമാകും
യുഎസില്‍ വൃദ്ധജനസംഖ്യ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തന്നു. ഇത് പ്രകാരം 2050 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ അഞ്ച് പേരിലും ഒരാളെന്ന തോതില്‍ 65 വയസിന് മേല്‍ പ്രായമായവരായിരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോകമാകമാനം ഇത് ആറില്‍ ഒരാള്‍ മാത്രമായിരിക്കും.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രായമായവരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നായി യുഎസ് വൈകാതെ മാറുമെന്നാണ് മുന്നറിയിപ്പ്.

2018ലെ കണക്കുകള്‍ പ്രകാരം യുഎസിലെ ഏതാണ്ട് 16 ശതമാനം പേരും 65 വയസോ അതിന് മേലോ പ്രായമുള്ളവരാണെന്നാണ് യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള വാര്‍ഷിക മിഡ് ഇയര്‍ പോപ്പുലേഷന്‍ കണക്കുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ മീഡിയന്‍ ഏയ്ജ് 2010ലെ 37.2 വര്‍ഷത്തില്‍ നിന്നും 2018ല്‍ 38.2 വര്‍ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ പ്രായമായവര്‍ 2035ല്‍ കുട്ടികളുടെ എണ്ണത്തെ മറി കടക്കുമെന്നാണ് സെന്‍സസ് ബ്യൂറോ പ്രവചിച്ചിരിക്കുന്നത്.

യുഎസിലെ ചില സ്റ്റേറ്റുകളില്‍ മറ്റുള്ളവയേക്കാള്‍ പ്രായമായവരേറി വരുന്നുവെന്ന മുന്നറിയിപ്പും ശക്തമായിരിക്കുന്നു. ഇത് പ്രകാരം മൈനെയിലെയും ഫ്‌ലോറിഡയിലെയും 20 ശതമാനം പേരും 65 വയസോ അതിന് മേലെയോ പ്രായമുളളവരാണ്. ഇവിടെ മുതിര്‍ന്നവരുടെ ഷെയര്‍ മറ്റുള്ള 28 സ്റ്റേറ്റുകളിലേതിനേക്കാള്‍ ഏറെക്കൂടുതലാണ്. ഉത്താഹിലും അലാസ്‌കയിലുമാണ് ഈ ഷെയര്‍ രാജ്യത്ത് ഏറ്റവും കുറവുള്ളത്. ഇവിടങ്ങളിലെ മുതിര്‍ന്നവരുടെ ഷെയര്‍ യഥാക്രമം 11.1 ശതമാനവും 11.8 ശതമാനവുമാണ്.

Other News in this category



4malayalees Recommends