കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫല പ്പെരുന്നാള്‍, ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനി യുടെ ഓര്‍മ്മപ്പെരുന്നാള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായെ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, നിയുക്ത വികാരി ഫാ. ജിജു ജോര്‍ജ്ജ്, സഹവികാരി ഫാ. ലിജു പൊന്നച്ചന്‍, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോണ്‍ ജേക്കബ്, മഹാ ഇടവക ഭരണസമിതിയംഗങ്ങള്‍, ആദ്യഫലപ്പെരുന്നാള്‍ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി.