ലോകത്തെ മികച്ച കാല്‍പന്തുകളിക്കാരനായി വീണ്ടും മെസി; മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്

ലോകത്തെ മികച്ച കാല്‍പന്തുകളിക്കാരനായി വീണ്ടും മെസി; മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്

മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. ലോകത്തെ മികച്ച കാല്‍പന്തുകളിക്കാരന് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ ഏര്‍പെടുത്തിയ പുരസ്‌കാരമാണിത്. ലിവര്‍പൂളിന്റെ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കിനെ പിന്തള്ളിയാണ് മെസിയുടെ നേട്ടം. ഈ നേട്ടത്തോടെ മെസി റൊണാള്‍ഡോയെ പിന്നിലാക്കി. നേരത്തെ അഞ്ച് പുരസ്‌കാരവുമായി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു.


ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ മിന്നും താരം മേഗന്‍ റാപിനോ ആണ് വനിതാഫുഡ്ബോളറില്‍ ബാലണ്‍ ഡിഓര്‍ സ്വന്തമാക്കിയത്. പാരീസില്‍ നടന്ന വനിതാ ലോകകപപ്പില്‍ മികച്ച താരവും ടോപ് സ്‌കോററുമായ മേഗന്റെ മികവാണ് അമേരിക്കയെ കിരീടം നിലനിര്‍ത്താന്‍ സഹായിച്ചത്.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാലണ്‍ ഡി ഓര്‍ മെസ്സിയുടെ കൈകളിലെത്തുന്നത്. 2009 ലാണ് ഇദ്ദേഹം ആദ്യമായി ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കുന്നത്. ഇതിനു ശേഷം 2010, 2011,2012 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പുരസ്‌കാരം നേടി. പിന്നീട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2015ലും ബാലണ്‍ ഡി ഓര്‍ നേടി.

Other News in this category



4malayalees Recommends