പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ്; യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് മറുഭീഷണി മുഴക്കി ബിജെപി നേതാവ്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ്; യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് മറുഭീഷണി മുഴക്കി ബിജെപി നേതാവ്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ട്രംപിന്റെ പ്രസ്താവന നേതൃപരാജയമായിരുന്നെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.ഡല്‍ഹി സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയിരുന്നത്. ഇന്ത്യയില്‍ വ്യക്തികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.


പൗരത്വ നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപങ്ങളെ വിമര്‍ശിക്കുന്ന രണ്ടാമത്തെ ഡെമോക്രാറ്റിക് നേതാവാണ് സാന്‍ഡേഴ്‌സ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ള എലിസബത്ത് വാറനും നേരത്തെ അക്രമസംഭവങ്ങളെ വിമര്‍ശിച്ചിരുന്നു.ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് പുറമെ യുഎസ് സെനറ്റര്‍മാരും ഡല്‍ഹി കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നുമാണ് ഡെമോക്രാറ്റിക് സെനറ്റല്‍ മാര്‍ക് വാര്‍ണ്‍ പറഞ്ഞത്.

അതേസമയം, പ്രസ്താവനയില്‍ രോക്ഷം പൂണ്ട് മുതിര്‍ന്ന ബിജെപി നേതാവ് സാന്‍ഡേഴ്‌സിന് ഭീഷണിയുമായി രംഗത്തെത്തി. യുഎസ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഇടപെടുമെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള നേതാവായ ബിഎല്‍ സന്തോഷാണ് ട്വിറ്ററില്‍ ഭീഷണി മുഴക്കിയത്. യുഎസ്സിലെ കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നടത്തിയ ഇടപെടലുകളാണ് ട്രംപിനെ അധികാരത്തിലെത്തിച്ചതെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഭീഷണി.

Other News in this category



4malayalees Recommends