യുഎസില്‍ കൊറോണ മരണം 218ലെത്തി; വൈറസ് ബാധിതരുടെ എണ്ണം 14,299 ആയി; 24 മണിക്കൂറുകള്‍ക്കിടെ മരണത്തിലും രോഗബാധയിലും അപകടകരമായ വര്‍ധനവ്; നിരവധി സ്റ്റേറ്റുകളും ലോക്കല്‍ ഗവണ്‍മെന്റുകളും ലോക്ക്ഡൗണ്‍ ഓര്‍ഡറിട്ടു; രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

യുഎസില്‍ കൊറോണ മരണം 218ലെത്തി; വൈറസ് ബാധിതരുടെ എണ്ണം 14,299 ആയി; 24 മണിക്കൂറുകള്‍ക്കിടെ മരണത്തിലും രോഗബാധയിലും അപകടകരമായ വര്‍ധനവ്; നിരവധി സ്റ്റേറ്റുകളും ലോക്കല്‍ ഗവണ്‍മെന്റുകളും ലോക്ക്ഡൗണ്‍ ഓര്‍ഡറിട്ടു; രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്
യുഎസില്‍ കൊറോണ വൈറസ് വിളയാട്ടം അപകടകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.പുതിയ കണക്കുകള്‍ പ്രകാരംരാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത് 218 പേരാണ്.ഇതിന് പുറമെ രാജ്യത്ത് മൊത്തം 14,299 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.ഇത്തരത്തില്‍ വളരെ വേഗത്തില്‍ വൈറസ് ബാധ മുന്നോട്ട് നീങ്ങുന്ന അപകടകരമായ സാഹചര്യത്തെ നേരിടുന്നതിനായുള്ള പരിശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുമുണ്ട്.

കോവിഡ് 19ന്റെ ലൈവ് അപ്‌ഡേറ്റുകള്‍ പ്രദാനം ചെയ്യുന്ന വെബ്‌സൈറ്റായ വേള്‍ഡോമീറ്ററാണ് യുഎസിലെ മരണസംഖ്യയും വൈറസ്ബാധിതരുടെ എണ്ണവും പുറത്ത് വിട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി വരെയുള്ള കണക്കാണിത്.കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണവും മരിച്ചവരുടെ എണ്ണവും അപകടകരമായ തോതിലാണ് പെരുകിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി യുഎസ് സ്റ്റേറ്റുകളും ലോക്കല്‍ ഗവണ്‍മെന്റുകളും ലോക്ക്ഡൗണ്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.

രാജ്യത്തെ 50 സ്റ്റേറ്റുകളിലും കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും പ്യൂര്‍ട്ടോറിക്കോവിലും രോഗബാധയുണ്ട്.കാലിഫോര്‍ണിയയിലെ 40 മില്യണ്‍ പേരോടും വീടുകളില്‍ തന്നെ കഴിയാന്‍ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.യുഎസിലെ ഏററവും ജനസംഖ്യയേറിയ ഈ സ്‌റ്റേറ്റില്‍ കൊറോണ കടുത്ത അപകടം വിതയ്ക്കുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്നാണ് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

ചൈനയില്‍ ഇതുവരെ 80,967 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 3248 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണസംഖ്യ ചൈനയെ മറി കടന്ന് 3405ലാണെത്തിയിരിക്കുന്നത്. ഇവിടെ 41,035 പേര്‍ക്കാണ് രോഗബാധയുള്ളത്.

Other News in this category



4malayalees Recommends