യുഎസില്‍ നിന്നും കൊറോണയെ തുരത്തിയോടിക്കാന്‍ രണ്ടാഴ്ചയോളം രാജ്യത്തെയാകമാനം ക്വോറന്റീന്‍ ചെയ്യാനൊരുങ്ങി ട്രംപ് ; ന്യൂയോര്‍ക്ക് യുഎസിലെ കൊറോണവിളയാട്ടത്തിന്റെ പ്രഭവകേന്ദ്രം; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ

യുഎസില്‍ നിന്നും കൊറോണയെ തുരത്തിയോടിക്കാന്‍ രണ്ടാഴ്ചയോളം രാജ്യത്തെയാകമാനം ക്വോറന്റീന്‍ ചെയ്യാനൊരുങ്ങി ട്രംപ് ; ന്യൂയോര്‍ക്ക് യുഎസിലെ കൊറോണവിളയാട്ടത്തിന്റെ പ്രഭവകേന്ദ്രം; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ

യുഎസില്‍ ആകമാനമുളള കൊറോണ മരണസംഖ്യ 200 കടക്കുകയും ആയിരക്കണക്കിന് പേര്‍ രോഗബാധിതരായിക്കൊണ്ടിരിക്കുകയുമായ അവസ്ഥയില്‍ മഹാരോഗത്തെ തുരത്തിയോടിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത നടപടികള്‍ക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം രാജ്യത്ത് നിന്നുംകൊറോണയെ കെട്ട് കെട്ടിക്കാന്‍ രണ്ടാഴ്ചയോളം രാജ്യത്തെയാകമാനം ക്വോറന്റീന്‍ ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

പുതിയ നടപടികള്‍ നിലവില്‍ വന്നാല്‍ രാജ്യത്തെ ഗ്രോസറി സ്‌റ്റോറുകളും ഫാര്‍മസികളും ഒഴിച്ചുളള എല്ലാ ബിസിനസുകളും അടച്ച് പൂട്ടുന്നതായിരിക്കും. വിട്ട് വീഴ്ചയില്ലാതെ രാജ്യത്തെ ഓരോരുത്തരെയും ഇത്തരത്തില്‍ ക്വോറന്റീന്‍ ചെയ്യുന്നതിനായി നാഷണല്‍ ഗാര്‍ഡിനെ വിളിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്.ഇതിന് പുറമെ വിദേശത്ത് നിന്നും കൂടുതല്‍ രോഗബാധിതര്‍ എത്താതിരിക്കാന്‍ എല്ലാ യുഎസ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടാനും ട്രംപ് ഒരുങ്ങുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ അടുത്ത ആഴ്ചയോടെ അദ്ദേഹം പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.

ന്യൂയോര്‍ക്ക് സിറ്റി യുഎസിലെ കൊറോണ ബാധയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. നാളിതുവരെ ഈ നഗരം നേരിടാത്ത കടുത്ത പ്രതിസന്ധിയാണെത്തിയിരിക്കുന്നതെന്ന് സമ്മതിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയറായ ബില്‍ ഡി ബ്ലാസിയോ രംഗത്തെത്തിയിട്ടുണ്ട്.ഇപ്പോള്‍ തന്നെ കൊറോണയുടെ താണ്ഡവം രൂക്ഷമായ ഈ നഗരത്തില്‍ മാറാരോഗത്തെ പേടിച്ച് ആരും പുറത്തിറങ്ങരുതെന്ന കടുത്ത ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്.

സ്റ്റേറ്റില്‍ ഉടനീളം ഈ കര്‍ക്കശമായ ഉത്തരവ് നടപ്പിലാക്കിയിരിക്കുന്നതിനാല്‍ മില്യണ്‍ കണക്കിന് പേരാണ് വീടുകളില്‍ തന്നെ കഴിച്ച് കൂട്ടുന്നത്.തല്‍ഫലമായി ഇവിടുത്തെ ബ്രോഡ് വേകള്‍, തെരുവുകള്‍, തുടങ്ങിയവ ആളൊഴിഞ്ഞിരിക്കുകയാണ്. ഇവിടുത്തെ ബാറുകളും റസ്റ്റോറന്റുകളും അടഞ്ഞ് കിടക്കുകയാണ്. നിലവില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ 8377 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 183 കേസുകള്‍ ആറ് ദിവസങ്ങള്‍ക്കം 5151 കേസുകളായാണ് വര്‍ധിച്ചിരിക്കുന്നത്.

യുഎസില്‍ ആകമാനമുള്ള മൊത്തം കൊറോണ കേസുകളില്‍ മൂന്നില്‍ ഒന്നും ന്യൂയോര്‍ക്ക് സ്റ്റേറ്റിലാണെന്നാണ് ബ്ലാസിയോ മുന്നറിയിപ്പേകുന്നത്.ന്യൂയോര്‍ക്ക് രാജ്യത്തെ കൊറോണയുടെ എപ്പിസെന്ററായി മാറിയിരിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ തനിക്കേറെ വിഷമമുണ്ടെന്നും എന്നാല്‍ യാഥാര്‍ത്ഥ്യം ഏവരും അംഗീകരിച്ച് കൊറോണയ്ക്കെതിരാ പോരാട്ടവും മുന്‍കരുതലുകളും ശക്തിപ്പെടുത്തിയേ മതിയാവൂ എന്നുമാണ് മേയര്‍ ഏവരെയും ഓര്‍മിപ്പിക്കുന്നത്.


Other News in this category



4malayalees Recommends