യുഎസില്‍ കൊറോണ മരണം 582; രോഗബാധിതര്‍ 46,168; കൂടുതല്‍ സ്‌റ്റേറ്റുകള്‍ ലോക്ക്ഡൗണിലേക്ക്; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍; ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സ്‌റ്റേറ്റുകള്‍; നീട്ടിയാല്‍ കൊറോണയേക്കാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ട്രംപ്

യുഎസില്‍ കൊറോണ മരണം 582; രോഗബാധിതര്‍ 46,168; കൂടുതല്‍ സ്‌റ്റേറ്റുകള്‍ ലോക്ക്ഡൗണിലേക്ക്; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍; ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സ്‌റ്റേറ്റുകള്‍; നീട്ടിയാല്‍ കൊറോണയേക്കാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ട്രംപ്
യുഎസില്‍ കൊറോണ നിയന്ത്രണമില്ലാതെ പടര്‍ന്ന് മരണം വിതച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ സ്റ്റേറ്റുകള്‍ ലോക്ക്ഡൗണിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 46,168 കോവിഡ്-19 ബാധിതരുണ്ടെന്നും 582 പേര്‍ മരിച്ചുവെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇത്തരത്തില്‍ മരണവുംരോഗികളുടെ എണ്ണവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ മില്യണ്‍ കണക്കിന് പേരോടാണ് വീടുകളില്‍ തന്നെ കഴിഞ്ഞ് കൂടാന്‍ ഉത്തരവിട്ട് കൊണ്ടിരിക്കുന്നത്. ലൂസിയാന, ന്യൂ മെക്‌സിക്കോ, വാഷിംഗ്ടണ്‍, വെസ്റ്റ് വെര്‍ജീനിയ, തുടങ്ങിയ നിരവധി സ്‌റ്റേറ്റുകളാണ് സ്‌റ്റേ-അറ്റ്- ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇപ്പോള്‍ വീടുകളില്‍ നിന്നും പുറത്ത് പോകുന്നവര്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും കടുത്ത അപടകമാണുണ്ടാക്കാന്‍ പോകുന്നതെന്നാണ് ന്യൂ മെക്‌സിക്കോ ഗവര്‍ണറായ ലൂജന്‍ ഗ്രിഷാം പുതിയ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാല്‍ വളരെക്കാലം ഇത്തരത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ ആക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്നും അതിനാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ അധികകാലം നീട്ടാനാവില്ലെന്നുമാണ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്.

കോവിഡ്-19നെ നിയന്ത്രിക്കുന്നതിനുള്ള ഈ ലോക്ക്ഡൗണ്‍ അത്യാവശ്യമായ കാര്യമാണെങ്കിലും അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ച് ഇത് കോവിഡിനേക്കാള്‍ വലിയ ദുരന്തമായിരിക്കും സമീപഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് ട്രംപ് മുന്നറിയിപ്പേകുന്നത്. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 31 വരെയാണ് യുഎസിനെ ലോക്ക്ഡൗണാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്രയും ദിവസം കൊണ്ട് വൈറസ് ബാധക്ക് ശമനമുണ്ടാകില്ലെന്നും മറിച്ച് ഇനിയും നീട്ടേണ്ടി വരുമെന്നുമാണ് വിവിധ സ്‌റ്റേറ്റുകളുടെ ഗവര്‍ണര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അമേരിക്കയില്‍ അധികം വൈകാതെ ബിസിനസുകള്‍ സാധാരണ നിലയിലാകുമെന്നാണ് വൈറ്റ് ഹൗസ് ബ്രീഫിംഗിനിടെ ഇന്നലെ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മൂന്നോ നാലോ മാസം ഇത്തരം നിയന്ത്രണം വേണമെന്ന അഭിപ്രായത്തോട് ട്രംപ് ഇന്നലെ പൂര്‍ണമായ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റ് വരെ ഇത്തരം നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും അദ്ദേഹം പിന്മാറിയ നിലപാടാണുള്ളത്.

Other News in this category



4malayalees Recommends