കാനഡയില്‍ കോവിഡ്-19ന്റെ പേരിലുള്ള തട്ടിപ്പുകളിലൂടെ ജനത്തിന് നഷ്ടപ്പെട്ടത് 1.2 മില്യണ്‍ ഡോളര്‍; കൊറോണ രോഗിയുമായി സമ്പര്‍ക്കത്തിലായെന്നും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മെയിലക്കുന്ന സ്‌കാമര്‍മാരുമേറുന്നു

കാനഡയില്‍ കോവിഡ്-19ന്റെ പേരിലുള്ള തട്ടിപ്പുകളിലൂടെ ജനത്തിന് നഷ്ടപ്പെട്ടത് 1.2 മില്യണ്‍ ഡോളര്‍; കൊറോണ രോഗിയുമായി സമ്പര്‍ക്കത്തിലായെന്നും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മെയിലക്കുന്ന സ്‌കാമര്‍മാരുമേറുന്നു
കോവിഡ്-19മായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂലം കാനഡക്കാര്‍ക്ക് 1.2 മില്യണ്‍ ഡോളറിലധികം ഇതുവരെ നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ തീര്‍ത്ത ഭീതി മുതലെടുത്താണ് ഈ അടുത്ത ആഴ്ചകള്‍ക്കിടെ സ്‌കാമര്‍മാര്‍ ഇത്രയും തുക കാനഡക്കാരില്‍ നിന്നും അടിച്ചെടുത്തതെന്നാണ് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് ആറിന് ശേഷം തങ്ങള്‍ക്ക് ഇത്തരം 739 റിപ്പോര്‍ട്ടുകള്‍ അഥവാ പരാതികള്‍ ലഭിച്ചുവെന്നാണ് കനേഡിയന്‍ ആന്റി ഫ്രൗഡ് സെന്ററിലെ ജെഫ് തോംസന്‍ വെളിപ്പെടുത്തുന്നത്.

കൊറോണയുമായി ബന്ധപ്പെട്ട തട്ടിപ്പുകളായിരുന്നു ഇവയെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. ഇത്തരം തട്ടിപ്പ് ശ്രമങ്ങളില്‍ 178 എണ്ണം വിജയിച്ചുവെന്നും ഇരകളില്‍ നിന്നും പണം തട്ടിയെടുത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.കൊറോണയുടെ മറവില്‍ സ്‌കാമര്‍മാര്‍ കമ്പ്യൂട്ടറുകളെ മാല്‍വെയറുകളാല്‍ ഹാക്ക ്‌ചെയ്ത് വിലപ്പെട്ട ഡാറ്റകള്‍ കവരുകയും അത് വഴി പണം തട്ടുകയും ചെയ്യുന്ന തട്ടിപ്പുകളും വര്‍ധിക്കുന്നുവെന്നാണ് ഈ സെന്റര്‍ വെളിപ്പെടുത്തുന്നത്.

കൊറോണ രോഗിയുമായി സമ്പര്‍ക്കത്തിലായെന്നും അതിനാല്‍ വിലപ്പെട്ട വിവരങ്ങള്‍ എക്‌സെല്‍ ഷീറ്റില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരെ തട്ടിപ്പിന്നിരകളാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇമെയിലിലെത്തുന്ന കണ്ടന്റ് ക്ലിക്ക് ചെയ്യുന്നതിനെ തുടര്‍ന്ന് യൂസര്‍മാരുടെ വിലപ്പെട്ട വിവരങ്ങള്‍ ചോരുന്നു. അതായത് ഇത്തരത്തില്‍ ഹാക്കര്‍മാര്‍ മെയിലില്‍ അയക്കുന്ന കണ്ടന്റില്‍ ക്ലിക്ക് ചെയ്യുന്നതിനെ തുടര്‍ന്ന് ഈ കമ്പ്യൂട്ടറുകള്‍ ഒരു ട്രോജന്‍ ഡൗണ്‍ലോഡറാല്‍ ഇന്‍ഫെക്ട് ചെയ്യപ്പെടുകയും ഇതിലൂടെ മലീഷ്യസ് ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നും തോംസന്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends