കാനഡയില്‍ കൊറോണ മരണങ്ങള്‍ 3391 ; രോഗികള്‍ 55,061; വിവിധ പ്രൊവിന്‍സുകള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നു; രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് ഓരോ പ്രവിശ്യയും അനുവദിക്കുന്ന ഇളവുകളിലും ഏറ്റക്കുറച്ചിലുകള്‍; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

കാനഡയില്‍ കൊറോണ മരണങ്ങള്‍ 3391 ; രോഗികള്‍ 55,061; വിവിധ പ്രൊവിന്‍സുകള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നു; രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് ഓരോ പ്രവിശ്യയും അനുവദിക്കുന്ന ഇളവുകളിലും ഏറ്റക്കുറച്ചിലുകള്‍; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
കാനഡയില്‍ കൊറോണ മരണങ്ങള്‍ 3391 ആയും രോഗികളുടെ എണ്ണം 55,061 ആയും വര്‍ധിച്ചെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് രോമുക്തിയുണ്ടായിരിക്കുന്നത് 22,751 പേര്‍ക്കാണ്. ഇതിനിടെ രാജ്യത്തെ ചില പ്രൊവിന്‍സുകള്‍ കൊറോണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.കര്‍ക്കശമായ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് ചില ബിസിനസുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒന്റാറിയോ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കോവിഡ്-19 നിയന്ത്രണങ്ങളില്‍ ചിലത് ഉടന്‍ എടുത്ത് മാറ്റുമെന്ന് നോവ സ്‌കോട്ടിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സമ്പദ് വ്യവസ്ഥകളെ വീണ്ടും എത്തരത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പാക്കാമെന്നതിനെക്കുറിച്ചുള്ള രൂപരേഖകള്‍ ആല്‍ബര്‍ട്ടയും ന്യൂ ഫൗണ്ട്‌ലാന്‍ഡും വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുണ്ടായാല്‍ തങ്ങള്‍ക്ക് ഏത് വിധത്തില്‍ അപകടമില്ലാതെ പ്രവര്‍ത്തിക്കാമെന്നതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ നിരവധി രാഷ്ട്രീയ നേതാക്കളും നിരവധി ബിസിനസുകളും ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരും നഗരങ്ങളും നടത്താനാരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ പ്ലേഗ്രൗണ്ടുകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, തുടങ്ങിയവ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മാനിട്ടോബ ഒരുങ്ങുകയാണ്. നിയന്ത്രണങ്ങള്‍ എടുത്ത് മാററുന്നതിന് മാനിട്ടോബ പ്രവിശ്യാ തലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ത്വരിതമായ കോവിഡ് ടെസ്റ്റിംഗ് നയം പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ ക്യൂബെക്ക് ഒഫീഷ്യലുകള്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകളേര്‍പ്പെടുത്താനൊരുങ്ങുന്നുവെന്ന സൂചനയുമേകിയിരിക്കുന്നു.

ഇത്തരത്തില്‍ രാജ്യത്തെ മറ്റ് പ്രവിശ്യകളും കോവിഡ് നിയന്ത്രണങ്ങളില്‍ പല തോതില്‍ ഇളവുകള്‍ അനുവദിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ഓരോ ഇടത്തെയും രോഗവ്യാപനത്തിന്റെയും മരണത്തിന്റെയും തോത് കണക്കിലെടുത്തായിരിക്കും സുരക്ഷിതമായ രീതിയില്‍ ഓരോ പ്രവിശ്യയും ഇത്തരത്തില്‍ ഇളവുകളുടെ തോത് നിശ്ചയിക്കുന്നത്.എന്നാല്‍ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിച്ചാലും ജനം പരമാവധി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കുറേക്കാലം കൂടി പാലിക്കേണ്ടതുണ്ടെന്നും വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ വൈറസ് വീണ്ടും പടര്‍ന്ന് രാജ്യം അപകടത്തിലേക്ക് നീങ്ങുമെന്നുമുള്ള മുന്നറിയിപ്പ് കനേഡിയന്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്.


Other News in this category



4malayalees Recommends