കാനഡയിലേക്കുള്ള വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കൊറോണ കാരണം വന്‍ ഇടിവില്‍; പ്രവേശനം ലഭിച്ചഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കോവിഡിനാല്‍ അവസരം നഷ്ടം; ഫോറിന്‍ സ്റ്റുഡന്റ്‌സിന്റെ ഇടിവ് കൊറോണാനന്തരം കാനഡയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും

കാനഡയിലേക്കുള്ള വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കൊറോണ കാരണം വന്‍ ഇടിവില്‍; പ്രവേശനം ലഭിച്ചഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കോവിഡിനാല്‍ അവസരം നഷ്ടം; ഫോറിന്‍ സ്റ്റുഡന്റ്‌സിന്റെ ഇടിവ് കൊറോണാനന്തരം കാനഡയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും
കോവിഡ്-19 ഭീഷണി കാരണം കാനഡയിലേക്ക് വരുന്ന വിദേശവിദ്യാര്‍ത്ഥികളെ വെട്ടിച്ചുരുക്കിയത് കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തി. അതായത് ഈ നടപടി കൊറോണയാല്‍ തകര്‍ന്നിരിക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കെത്തിക്കുമെന്നാണ് മുന്നറിയിപ്പ്.കൊറോണ വൈറസ് പ്രതിസന്ധി കാരണം രാജ്യത്തെ മിക്കവാറും എല്ലാ ബിസിനസുകളും നിര്‍ത്തി വച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.

ഇതിന് പുറമെ രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചക്ക് വഴിയൊരുക്കുന്നതില്‍ പ്രധാന മുതല്‍ക്കൂട്ടേകുന്ന വിദേശവിദ്യാര്‍ത്ഥികളുടെ വരവിനെയും ഇത് കാര്യമായി ബാധിച്ചിരിക്കുന്നത് കാനഡയെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടയിലും കനേഡിയന്‍ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോഴും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പ്രവേശനം നല്‍കുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടേക്ക് കടന്ന് വരുന്നതിനായി കൊറോണ യാത്രാ നിരോധനത്തിനിടയിലും കാര്യമായ ഇളവുകളും കാനഡ അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ കൊറോണ മൂലം വിമാനസര്‍വീസുകള്‍ ഇല്ലാതായതും വിസ പ്രൊസസിംഗില്‍ വ്യാപകമായ തടസങ്ങളുണ്ടായതും കാനഡയിലേക്ക് വിദേശത്ത് നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കമുള്ള വിവിധ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ഉറപ്പായിട്ടുണ്ടെങ്കിലും അവരില്‍ പലരും അതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി എത്തിക്കുന്നതില്‍ ലോക്ക് ഡൗണ്‍ കാരണം കടുത്ത ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.

ചെന്നൈയിലെ 21 കാരനായ അസ്ഫര്‍ ലത്തീഫ് ഇക്കൂട്ടരുടെ പ്രതിനിധിയാണ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ ജെനോം സയന്‍സില്‍ മാസ്‌റ്റേര്‍സ് പ്രോഗ്രാമില്‍ പ്രവേശനം ലഭിച്ചെങ്കിലും ഇതിനാവശ്യമായ രേഖകള്‍ സജ്ജമാക്കി നിശ്ചിത തിയതിക്കകം എത്തിക്കാന്‍ ലോക്ക് ഡൗണ്‍ കാരണം സാധിക്കുമോയെന്ന ആശങ്കയിലാണ് അസ്ഫര്‍ ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം അവസാനം കാനഡയില്‍ മൊത്തത്തില്‍ 6,42,000 വിദേശവിദ്യാര്‍ത്ഥികളായിരുന്നു കാനഡയിലുണ്ടായിരുന്നത്.

ഇതില്‍ 1,39,740 വിദ്യാര്‍ത്ഥികളുടെ കരുത്തുമായി ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ളത്. വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയുടെ സമ്പദ് വ്യവസ്ഥക്ക് വര്‍ഷം തോറും 21 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ സംഭാവനയേകുന്നുവെന്നാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതിനാല്‍ ഇവരുടെ വരവില്‍ കാര്യമായ ഇടിവുണ്ടായാല്‍ അത് കാനഡയുടെ സമ്പദ് വ്യവസ്ഥക്ക് കടുത്ത തിരിച്ചടിയേകുമെന്നും കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ഇത് കൂടുതല്‍ ആഘാതമേല്‍പ്പിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends