കാനഡയിലെ കൊറോണ മരണങ്ങളില്‍ 92 ശതമാനവും ക്യൂബെക്കിലും ഒന്റാറിയോവിലും ; മൊത്തം കേസുകളില്‍ 82 ശതമാനവും ഇവിടങ്ങളില്‍; രാജ്യത്തെ മൊത്തം കോവിഡ് മരണം 3682; മൊത്തം രോഗികള്‍ 59,474; കാനഡയില്‍ മൊത്തം 933,000 കോവിഡ്-19 ടെസ്റ്റുകള്‍ നടത്തി

കാനഡയിലെ കൊറോണ മരണങ്ങളില്‍ 92 ശതമാനവും ക്യൂബെക്കിലും ഒന്റാറിയോവിലും ; മൊത്തം കേസുകളില്‍ 82 ശതമാനവും ഇവിടങ്ങളില്‍;  രാജ്യത്തെ മൊത്തം കോവിഡ് മരണം 3682; മൊത്തം രോഗികള്‍ 59,474; കാനഡയില്‍ മൊത്തം 933,000  കോവിഡ്-19 ടെസ്റ്റുകള്‍ നടത്തി

കാനഡയിലെ കൊറോണ മരണങ്ങളില്‍ 92 ശതമാനവും ക്യൂബെക്കിലും ഒന്റാറിയോവിലും ആണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ഏതാണ്ട് 60,000 പേരെ കൃത്യമായി പറഞ്ഞാല്‍ 59,474 പേരെയാണ് രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. ഇവയില്‍ 30,000ത്തിലധികം കേസുകളാണ് സക്രിയമായിട്ടുള്ളത്.കാനഡയിലെ കൊറോണ മരണങ്ങള്‍ 3682 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 24,908 പേരാണ് മഹാമാരിയില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്.


ഞായറാഴ്ച മാത്രം കാനഡയില്‍ 116 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നെടുത്തിരിക്കുന്നത്. ദിവസവും ഫെററല്‍ ഹെല്‍ത്ത് അഥോറിറ്റികളും പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് അഥോറിറ്റികളും പുറത്ത് വിടുന്ന കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെട്ടിരിക്കുന്നത്. 933,000 കോവിഡ്-19 ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിരിക്കുന്നത്.രാജ്യത്തെ മൊത്തം രോഗികളില്‍ 83 ശതമാനം പേരും ക്യൂബെക്ക്, ഒന്റാറിയോ എന്നിവിടങ്ങളിലാണുള്ളത്. അതു പോലെ തന്നെ രാജ്യത്തെ മൊത്തം കൊറോണ മരണങ്ങളില്‍ 92 ശതമാനവും ഇവിടങ്ങളില്‍ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ക്യൂബെക്കില്‍ ഞായറാഴ്ച 69ല്‍ അധികം കൊറോണ മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവിടുത്തെ മൊത്തം മരണങ്ങള്‍ 2205 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവിശ്യയില്‍ മൊത്തം 31,865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 7200ല്‍ അധികം പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്. പ്രവിശ്യയിലെ എപിസെന്ററായി മോണ്‍ട്‌റിയല്‍ തുടരുകയാണ്. ക്യൂബെക്കിലെ കേസുകളില്‍ പകുതിയിലധികവും ഇവിടെയാണ്. ഒന്റാറിയോവില്‍ ഞായറാഴ്ച 434 പുതിയ കേസുകളും 40ല്‍ പുതിയ മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ പ്രവിശ്യയിലെ രോഗികള്‍ 17,553ഉം മൊത്തം മരണം 1216ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇവിടെ 12,000ത്തില്‍ അധികം പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടിയിരിക്കുന്നു.

Other News in this category



4malayalees Recommends