യുഎസില്‍ കോവിഡ്-19 പ്രതിദിന മരണത്തില്‍ വീണ്ടും വര്‍ധന; ഇന്നലത്തെ മരണം 1316 ; പുതിയ രോഗികള്‍ 23,931;മൊത്തം മരണം 69,925ഉം രോഗബാധിതര്‍ 1,212,955ഉം; കൊറോണ സുഖമായവര്‍ 188,068; മഹാവ്യാധി നരകത്തില്‍ നിന്നും ലോകപോലീസിന് മോചനമില്ലേ...?

യുഎസില്‍ കോവിഡ്-19 പ്രതിദിന മരണത്തില്‍ വീണ്ടും വര്‍ധന; ഇന്നലത്തെ മരണം 1316 ; പുതിയ രോഗികള്‍ 23,931;മൊത്തം മരണം 69,925ഉം  രോഗബാധിതര്‍ 1,212,955ഉം;   കൊറോണ സുഖമായവര്‍ 188,068; മഹാവ്യാധി നരകത്തില്‍ നിന്നും ലോകപോലീസിന് മോചനമില്ലേ...?
യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ വീണ്ടും നേരിയ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഞായറാഴ്ച മരിച്ചത് 1161 പേരാണെങ്കില്‍ ഇന്നലെ മരിച്ചിരിക്കുന്നത് 1316 പേരാണ്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 23,931 ആണ്. ഞായറാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 28,028 ആയതിനാല്‍ ഇന്നലെ ഇക്കാര്യത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച പുതിയ 29,504 രോഗികളും വെള്ളിയാഴ്ച 32,217 രോഗികളും വ്യാഴാഴ്ച 32,397 പുതിയ രോഗികളുമാണ് സ്ഥിരീകരിക്കപ്പെട്ടതെന്നതിനാല്‍ ഇന്നലെ ഇക്കാര്യത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്.

രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 69,925 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,212,955 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 188,068 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 24,944 മരണങ്ങളും 327,374 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 7,951 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 129,345 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 69,087 പേര്‍ രോഗികളായപ്പോള്‍ 4,090 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 2,662 ഉം രോഗികളുടെ എണ്ണം 63,840 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 52,922 ഉം മരണം 2,850ഉം ആണ്.മിച്ചിഗനില്‍ 4,135 പേര്‍ മരിക്കുകയും 43,950 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.


Other News in this category



4malayalees Recommends