കാനഡക്കാരുടെ ജീവന് ഭീഷണിയായി കോവിഡ്-19ന് പുറമെ കടുത്ത കാട്ടുതീകളുമെത്തുന്നു; ഇപ്രാവശ്യം പതിവിലും ശക്തവും വ്യാപകവുമായ വൈല്‍ഡ് ഫയര്‍ സീസണ്‍; ജൂണ്‍ മുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യകളെയും ടെറിട്ടെറികളെയും അഗ്നി വിഴുങ്ങുമെന്ന് മുന്നറിയിപ്പ്

കാനഡക്കാരുടെ ജീവന് ഭീഷണിയായി കോവിഡ്-19ന് പുറമെ കടുത്ത കാട്ടുതീകളുമെത്തുന്നു;  ഇപ്രാവശ്യം പതിവിലും ശക്തവും വ്യാപകവുമായ വൈല്‍ഡ് ഫയര്‍ സീസണ്‍; ജൂണ്‍ മുതല്‍  പടിഞ്ഞാറന്‍ പ്രവിശ്യകളെയും ടെറിട്ടെറികളെയും അഗ്നി വിഴുങ്ങുമെന്ന് മുന്നറിയിപ്പ്
കോവിഡ്-19 മഹാമാരിയാല്‍ വീര്‍പ്പ് മുട്ടിക്കൊണ്ടിരിക്കുന്ന കാനഡയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടാന്‍ പതിവിലും കൂടുതല്‍ ശക്തമായ കാട്ടുതീകളുമെത്തുന്നുവെന്ന് മുന്നറിയിപ്പ്. രാജ്യത്തെ വൈല്‍ഡ് ഫയര്‍ സീസണ്‍ ശരാശരിയിലും കൂടുതല്‍ ശക്തമാകുമെന്ന് നാച്വറല്‍ റിസോഴ്‌സ് കാനഡ പുറത്ത് വിട്ട പ്രൊജക്ഷനുകളാണ് മുന്നറിയിപ്പേകിയിരിക്കുന്നത്.

രാജ്യത്തെ പടിഞ്ഞാറന്‍ പ്രവിശ്യകളെയായിരിക്കും സാധാരണത്തേതില്‍ കൂടുതല്‍ ശക്തമായ കാട്ടുതീകള്‍ ദുരിതത്തിലാഴ്ത്തുന്നതെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നു. ജൂണ്‍ മുതല്‍ ബ്രിട്ടീഷ് കൊളംബിയ മുതല്‍ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ടെറിട്ടറികളിലുമായിരിക്കും അസാധാരണ കാട്ടു തീകള്‍ വന്‍ നാശം വിതയ്ക്കാനെത്തുന്നതെന്ന് ഈ പ്രൊജക്ഷനുകള്‍ മുന്നറിയിപ്പേകുന്നു. മാനിട്ടോബ, സാസ്‌കറ്റ്ച്യൂവാന്‍, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, തുടങ്ങിയവയുടെ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ വരെ കാട്ടു തീ ഭീഷണി നിലനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കാനഡയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു പ്രൊവിന്‍സെങ്കിലും കാട്ടു തീകള്‍ കാരണം കടുത്ത വെല്ലുവിളികള്‍ നേരിടാറുണ്ടെന്നും എന്നാല്‍ ഇപ്രാവശ്യം അതില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രവിശ്യകള്‍ ഈ ഭീഷണി നേരിടേണ്ടി വരുമെന്നുമാണ് നോര്‍ത്തേണ്‍ ഫോറസ്ട്രി സെന്ററിലെ വൈല്‍ഡ്‌ലാന്‍ഡ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് തലവനായ ബ്രൂസ് മാക്‌നാബ് മുന്നറിയിപ്പേകുന്നത്. രാജ്യം സക്രിയവും അപകടകരവുമായ ഒരു ഫയര്‍ സീസണിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രവചിക്കുന്നു.


Other News in this category



4malayalees Recommends