കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ യുഎസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ അമേരിക്കക്കാര്‍ മരിക്കുമെന്ന് ട്രംപ്; പക്ഷേ അമേരിക്ക തുറക്കുമെന്നും പ്രസിഡന്റ്; മാസ്‌ക് ധരിക്കില്ലെന്ന പിടിവാശിയിലും ഉറച്ചു നിന്ന് ട്രംപ്

അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും സജീവമാകുമ്പോള്‍ കൊവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ അമേരിക്കയില്‍ മരിച്ചേക്കാമെന്ന് സമ്മതിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫീനിക്‌സിലെ മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവേ മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ എടുത്ത് കളഞ്ഞ് അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുമ്പോള്‍ മരണനിരക്ക് ഉയരില്ലേ എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 'ചിലത് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ നമ്മുടെ രാജ്യം തുറക്കണം' എന്നായിരുന്നു ട്രംപിന്റെ മറുപടി.ജനങ്ങളെ വീട്ടിലോ അപ്പാര്‍ട്ട്മെന്റിലോ പൂട്ടിയിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സന്ദര്‍ശന വേളയില്‍ മാസ്‌ക് ധരിക്കാന്‍ നല്‍കിയപ്പോള്‍ ട്രംപ് നിരസിച്ചു.

Other News in this category

4malayalees Recommends