കാനഡയിലേക്ക് കൊറോണക്ക് ശേഷവും കുടിയേറ്റക്കാര്‍ക്ക് സ്വാഗതം; കാനഡയുടെ വിജയത്തിനും സാമ്പത്തികമായ പുനരുജ്ജീവനത്തിനും കുടിയേറ്റം അനിവാര്യമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ്-19ന് കാനഡയുടെ കുടിയേറ്റ നയത്തില്‍ വ്യത്യാസം വരുത്താനാവില്ലെന്ന് മാര്‍കോ

കാനഡയിലേക്ക് കൊറോണക്ക് ശേഷവും കുടിയേറ്റക്കാര്‍ക്ക് സ്വാഗതം; കാനഡയുടെ വിജയത്തിനും സാമ്പത്തികമായ പുനരുജ്ജീവനത്തിനും  കുടിയേറ്റം അനിവാര്യമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ്-19ന് കാനഡയുടെ കുടിയേറ്റ നയത്തില്‍ വ്യത്യാസം വരുത്താനാവില്ലെന്ന് മാര്‍കോ
കോവിഡ്-19ന് ശേഷവും കാനഡ കുടിയേററക്കാര്‍ക്ക് മുന്നില്‍ തുറന്ന വാതിലുമായി തന്നെ നിലകൊള്ളുമെന്ന സന്തോഷകരമായ വാര്‍ത്ത പുറത്ത് വിട്ട് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി.കൊറൊണ വരാനിരിക്കുന്ന മാസങ്ങളിലും വര്‍ഷങ്ങളിലും കാനഡയിലേക്കുള്ള കുടിയേറ്റത്തെ ഏത് വിധത്തിലാണ് ബാധിക്കുകയെന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ നടന്ന ചോദ്യോത്തര സെഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മെന്‍ഡിസിനോ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കനേഡിയന്‍ ബാര്‍ അസോസിയേഷന്റെ ഒരു മണിക്കൂര്‍ നീണ്ട ഇമിഗ്രേഷന്‍ ലോ സെക്ഷനില്‍ സംസാരിക്കവെയാണ് ഇദ്ദേഹം ഇത് സബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന് ശേഷം കാനഡ അനുവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ലെവലുകള്‍, എത്രമാത്രം ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എന്നിവരെ ഇവിടേക്ക് വരാന്‍ അനുവദിക്കും..തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലായിരുന്നു മെന്‍ഡിസിനോ നിലപാട് വ്യക്തമാക്കിയത്.

കോവിഡിന് ശേഷവും കാനഡയുടെ വിജയത്തിനും സാമ്പത്തികമായ പുനരുജ്ജീവനത്തിനും കുടിയേറ്റം നിര്‍ണായക ഘടകമായി വര്‍ത്തിക്കുമെന്നാണ് മെന്‍ഡിസിനോ ഉറപ്പേകുന്നത്. കോവിഡ്-19 കാനഡയുടെ ദീര്‍ഘകാല ജനസംഖ്യാ പ്രവണതകളെ ഒരിക്കലും മാറ്റി മറിക്കില്ലെന്നും അതിനാല്‍ രാജ്യത്തെ ജനസംഖ്യ സുസ്ഥിരമാക്കി നിലനിര്‍ത്തുന്നതിന് കുടിയേറ്റം അത്യാവശ്യമാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇവിടെ വയോജനസംഖ്യയേറുന്നതിനെ സമതുലിതപ്പെടുത്താനും സാമ്പത്തിക വികസനമുറപ്പ് വരുത്താനുമായി ഇനിയും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ആവര്‍ത്തിക്കുന്നു. ഇത് ആദ്യമല്ല പകര്‍ച്ചവ്യാധി വെല്ലുവിളിയും സാമ്പത്തിക വെല്ലുവിളിയും കാനഡ നേരിടുന്നതെന്നും അതിനാല്‍ ഇപ്പോഴത്തെ വെല്ലുവിളികളെയും രാജ്യം അതിജീവിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

Other News in this category



4malayalees Recommends