യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും വീണ്ടും പെരുപ്പം; ഇന്നലത്തെ മരണം 2409 ; പുതിയ രോഗികള്‍ 25,846;മൊത്തം മരണം 72,334ഉം രോഗബാധിതര്‍ 1,238,801 ഉം; രോഗമുക്തരായവര്‍ 201,152; യുഎസ്എ കൊറോണയുടെ നീരാളിക്കുരുക്കില്‍ തന്നെ..

യുഎസില്‍  പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും വീണ്ടും പെരുപ്പം; ഇന്നലത്തെ മരണം 2409  ; പുതിയ രോഗികള്‍ 25,846;മൊത്തം മരണം 72,334ഉം രോഗബാധിതര്‍ 1,238,801 ഉം; രോഗമുക്തരായവര്‍  201,152; യുഎസ്എ കൊറോണയുടെ നീരാളിക്കുരുക്കില്‍ തന്നെ..

യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ വീണ്ടും നേരിയ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ കോവിഡ്-19 പിടിച്ച് മരിച്ചിരിക്കുന്നത് 2409 പേരാണ്.തിങ്കളാഴ്ചത്തെ മരണനിരക്കായ 1316ഉം ഞായറാഴ്ചത്തെ മരണനിരക്കായ 1161ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ വര്‍ധനുണ്ടായത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 25,846 ആണ്.തിങ്കളാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 23,931 ആയതിനാല്‍ ഇക്കാര്യത്തിലും ഇന്നലെ വര്‍ധനവുണ്ടായിരിക്കുന്നത് നിരാശയുയര്‍ത്തുന്നുണ്ട്.


രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ ഇതോടെ 72,334 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,238,801 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 201,152 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 25,204 മരണങ്ങളും 330,139 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 8,292 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 131,705 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 70,271 പേര്‍ രോഗികളായപ്പോള്‍ 4,212 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 2,838 ഉം രോഗികളുടെ എണ്ണം 65,962 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 53,907ഉം മരണം 3,196ഉം ആണ്.മിച്ചിഗനില്‍ 4,179 പേര്‍ മരിക്കുകയും 44,397 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.


Other News in this category



4malayalees Recommends