യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ വീണ്ടും വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ കോവിഡ്-19 പിടിച്ച് മരിച്ചിരിക്കുന്നത് 2,475 പേരാണ്. തൊട്ട് മുമ്പത്തെ ദിവസത്തെ മരണസംഖ്യയായ 2409 പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ കൊറോണ കൂടുതല്‍ പേരുടെ ജീവന്‍ കവര്‍ന്നു.തിങ്കളാഴ്ചത്തെ മരണനിരക്ക് 1316ഉം ഞായറാഴ്ചത്തെ മരണനിരക്കായ 1161ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരെ വര്‍ധനുണ്ടായത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 24,442 ആണ്. ചൊവ്വാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണം 25,846 ആയതിനാല്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത് നേരിയ ആശ്വാസമേകുന്നു.
രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ ഇതോടെ 74,809 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,263,243 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 213,109 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 25,956 മരണങ്ങളും 333,491 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 8,572 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 133,059 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 72,025 പേര്‍ രോഗികളായപ്പോള്‍ 4,420 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 2,974 ഉം രോഗികളുടെ എണ്ണം 68,232 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 54,898ഉം മരണം 3,347 ഉം ആണ്.മിച്ചിഗനില്‍ 4,250 പേര്‍ മരിക്കുകയും 45,054 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.