അമേരിക്കയില്‍ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസര്‍ ദുരൂഹമായി കൊല്ലപ്പെട്ടു; ചൈനീസ് പ്രൊഫസറെ കണ്ടെത്തിയത് വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

അമേരിക്കയില്‍ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസര്‍ ദുരൂഹമായി കൊല്ലപ്പെട്ടു; ചൈനീസ് പ്രൊഫസറെ കണ്ടെത്തിയത് വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

അമേരിക്കയില്‍ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസര്‍ ദുരൂഹമായി കൊല്ലപ്പെട്ടു. പെന്‍സില്‍വാനിയയിലാണ് സംഭവം. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിയുവിന്റെ ഭാര്യയും സംഭവം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്നു.

കൊവിഡ് 19-മായി ബന്ധപ്പെട്ട ഗവേഷണം തുടരുന്നതിനിടെയാണ് ബിങ് ലിയുവിന്റെ മരണമെന്നാണ് വിവരം. കൊറോണ വൈറസിന്റെ സെല്ലുലാര്‍ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ലിയുവിന്റെ ഗവേഷണം. അതുമായി ബന്ധപ്പെട്ട ചില നിര്‍ണായക കണ്ടെത്തലുകളുടെ അരികിലായിരുന്ന ഗവേഷകനെന്നാണ് സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.

Other News in this category

4malayalees Recommends