കാനഡയില്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പോലുള്ള എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നു; രാജ്യത്ത് കൊറോണ മൂര്‍ധന്യത്തിലെത്തി മരണം 4280 ആയി; അഞ്ച് മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്യുന്‍ കൊടുത്തയച്ച് ഇന്ത്യ

കാനഡയില്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പോലുള്ള എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നു; രാജ്യത്ത്  കൊറോണ മൂര്‍ധന്യത്തിലെത്തി മരണം 4280 ആയി; അഞ്ച് മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്യുന്‍ കൊടുത്തയച്ച് ഇന്ത്യ
കാനഡയില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ട എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അഥവാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവ പോലുളള തസ്തികകളില്‍ സേവനം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കുമെന്ന മാതൃകാപരമായ പ്രഖ്യാപനവുമായി കാനഡ രംഗത്തെത്തി. ഇന്നലെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിരിക്കുന്നത്. തന്റെ ജീവന്‍ പണയം വച്ച് കോവിഡിനെതിരായ പോരാട്ടം നടത്തി മറ്റുളളവരുടെ ജീവന്‍ രക്ഷിക്കുന്ന ആര്‍ക്കും ഇത്തരത്തിലുള്ള ശമ്പള വര്‍ധന ആവശ്യപ്പെട്ട് മുന്നോട്ട് വരാമെന്ന കാര്യവും ഈ പ്രസ്താവനക്കിടെ അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.

എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഇത്തരത്തില്‍ ശമ്പളം വര്‍ധിപ്പിച്ച് കൊടുക്കുന്നതിനായി 2.1 ബില്യണ്‍ ഡോളര്‍ വകയിരുത്തുമെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ടി വരുന്ന മൊത്തം തുകയുടെ 75 ശതമാനം വരുന്ന തുകയാണിത്.ഇന്നലത്തെ കണക്കുകള്‍ പ്രകാരം കാനഡയിലെ കൊറോണ മരണങ്ങള്‍ 4280 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഒരു ദിവസം മുമ്പുള്ളതിനേക്കാള്‍ മരണനിരക്കുയര്‍ന്നിരിക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

നിലവിലെ അവസ്ഥ പ്രകാരം കാനഡയില്‍ കൊറോണ മൂര്‍ധന്യാവസ്ഥയിലാണെത്തിയിരിക്കുന്നത്. ക്യൂബെക്കിലാണ് കാനഡയില്‍ ഏറ്റവും കൂടുതല്‍ കൊറോണ താണ്ഡവമുള്ളത്. ഇതിനിടെ കാനഡയ്ക്ക് സമാശ്വാസമേകിക്കൊണ്ട് ഇന്ത്യയില്‍ നിന്നും അഞ്ച് മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്യുന്‍(എച്ച്‌സിക്യു) ടാബ്ലറ്റുകള്‍ മേയ് അഞ്ചിനെത്തിയിരുന്നു. മലേറിയക്കെതിരെയുള്ള ഈ ഔഷധം കോവിഡ് 19നും ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിതിന് ആഗോള തലത്തില്‍ ഡിമാന്റേറിയിരിക്കുന്നത്.


Other News in this category



4malayalees Recommends