യുഎസില്‍ പ്രതിദിന കൊറോണ ഇന്നലെ നേരിയ കുറവ്; ഇന്നലത്തെ മരണം 2,139 ; പുതിയ രോഗികള്‍ 29,753 ;മൊത്തം മരണം 76,948 ഉം രോഗബാധിതര്‍ 1,292,996ഉം; രോഗമുക്തരായവര്‍ 217,251; ലോകപോലീസിന്റെ നെറുകയില്‍ കൊറോണ സംഹാരതാണ്ഡവം തുടരുന്നു

യുഎസില്‍ പ്രതിദിന കൊറോണ ഇന്നലെ നേരിയ കുറവ്; ഇന്നലത്തെ മരണം 2,139  ; പുതിയ രോഗികള്‍ 29,753 ;മൊത്തം മരണം 76,948 ഉം രോഗബാധിതര്‍ 1,292,996ഉം; രോഗമുക്തരായവര്‍ 217,251; ലോകപോലീസിന്റെ നെറുകയില്‍ കൊറോണ സംഹാരതാണ്ഡവം തുടരുന്നു
യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് മുമ്പത്തെ ദിവസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ നേരിയ കുറവുണ്ടായി. റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ കോവിഡ്-19 പിടിച്ച് മരിച്ചിരിക്കുന്നത് 2,139 പേരാണ്. ബുധനാഴ്ചത്തെ മരണസംഖ്യയായ 2,475 ചൊവ്വാഴ്ചത്തെ മരണസംഖ്യയായ 2409 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ആശാവഹമായ കുറവാണുണ്ടായിരിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ചത്തെ മരണനിരക്ക് 1316ഉം ഞായറാഴ്ചത്തെ മരണനിരക്കായ 1161ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ ഇന്നലെ വര്‍ധനവ് തന്നെയാണുള്ളത്.

ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 29,753 ആണ്. ബുധനാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 24,442 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവുണ്ട്. രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ ഇതോടെ 76,948 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,292,996 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 217,251 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 26,365 മരണങ്ങളും 337,421 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 8,834 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 135,106 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 73,721 പേര്‍ രോഗികളായപ്പോള്‍ 4,552 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 3,111 ഉം രോഗികളുടെ എണ്ണം 70,873 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 56,002ഉം മരണം 3,592 ഉം ആണ്.മിച്ചിഗനില്‍ 4,343 പേര്‍ മരിക്കുകയും 45,646 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.


Other News in this category



4malayalees Recommends