ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു; ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 1,600 പേര്‍; മൊത്തം മരണനിരക്ക് 78,615 ആയി ഉയര്‍ന്നു; വാക്‌സിന്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമവുമായി യുഎസ്

കൊവിഡ്-19 രോഗബാധിച്ച ആളുകളുടെ എണ്ണം നാല്പത് ലക്ഷത്തിന് അടുത്തെത്തി. അതേസമയം, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രണ്ടേമുക്കാല്‍ ലക്ഷം മരണവും കഴിഞ്ഞു. നിലവില്‍ 2,74,898 പേരാണ് മരിച്ചിരിക്കുന്നത്. അമേരിക്കന്‍ ഏജന്‍സിയായ ജോണ്‍ ഹോപ്കിന്‍സിന്റെ കണക്ക് പ്രകാരമാണിത്. ഇറ്റലിയില്‍ മാത്രം മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ഇന്നലെ 243 പേരാണ് ഇറ്റയില്‍ മരിച്ചത്. സ്‌പെയിനില്‍ ആകെ മരണം 26,299യും ബ്രസീലില്‍ മരണം പതിനായിരം കടക്കുകയും ചെയ്തു.

ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. ഇന്നലെ മാത്രം അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചത് 1,600 പേരാണ്. ഇതോടെ മൊത്തം മരണനിരക്ക് 78,615 ആയി ഉയര്‍ന്നു. വാക്‌സിന്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങളിലാണ് അമേരിക്ക. വൈറ്റ് ഹൗസ് ജീവനക്കാര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Other News in this category

4malayalees Recommends