എച്ച് 1ബി അടക്കമുള്ള വീസകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക; സ്റ്റുഡന്റ് വിസയ്ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയേക്കും; എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയില്‍ രാജ്യത്തെത്തിയവര്‍ പ്രതിസന്ധിയിലാകും

എച്ച് 1ബി അടക്കമുള്ള വീസകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക; സ്റ്റുഡന്റ് വിസയ്ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയേക്കും; എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയില്‍ രാജ്യത്തെത്തിയവര്‍ പ്രതിസന്ധിയിലാകും
എച്ച് 1ബി അടക്കമുള്ള വീസകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. സ്റ്റുഡന്റ് വീസകള്‍ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ അമേരിക്കയിലുള്ള കമ്പനികള്‍ക്ക് ജോലിക്കായി നിയമിക്കാന്‍ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വീസയാണ് എച്ച് 1ബി വീസ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് പൗരന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ താല്‍ക്കാലികമായി വിലക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു. തൊഴിലില്ലായ്മ കണക്കുകള്‍ രാജ്യത്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയോ അല്ലെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കോ എച്ച്1ബി ഉള്‍പ്പെടെ ഗസ്റ്റ് വര്‍ക്കര്‍ വീസകള്‍ സസ്പെന്‍ഡ് ചെയ്യണമെന്നു 4 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.

എച്ച് 1ബി വീസയില്‍ 5 ലക്ഷത്തോളം തൊഴിലാളികളാണ് അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ഇതോടെ എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയില്‍ രാജ്യത്തെത്തിയവര്‍ പ്രതിസന്ധിയിലാകും. കഴിഞ്ഞ രണ്ട് മാസത്തിനിടെ 33 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ക്കാണ് രാജ്യത്ത് ജോലി നഷ്ടമായത്.

Other News in this category



4malayalees Recommends