കാനഡ പോസ്റ്റ് പ്രൊസസിംഗ് പ്ലാന്റില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു;നോര്‍ത്ത് കാല്‍ഗറിയിലെ പ്ലാന്റില്‍ അഞ്ച് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു; ഇവര്‍ക്ക് പുറത്ത് നിന്നാണ് രോഗബാധയുണ്ടായതെന്നും കേസുകള്‍ തമ്മില്‍ ബന്ധമില്ലെന്നും ഹെല്‍ത്ത് സര്‍വീസ്

കാനഡ പോസ്റ്റ് പ്രൊസസിംഗ് പ്ലാന്റില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു;നോര്‍ത്ത് കാല്‍ഗറിയിലെ പ്ലാന്റില്‍ അഞ്ച് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു; ഇവര്‍ക്ക് പുറത്ത് നിന്നാണ് രോഗബാധയുണ്ടായതെന്നും കേസുകള്‍ തമ്മില്‍  ബന്ധമില്ലെന്നും  ഹെല്‍ത്ത് സര്‍വീസ്
നോര്‍ത്ത് കാല്‍ഗറിയിലെ കാനഡ പോസ്റ്റ് പ്രൊസസിംഗ് പ്ലാന്റില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ആല്‍ബര്‍ട്ടയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്തായ ഡോ.ഡീന ഹിന്‍ഷാ ആണ് ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.1100 49 Ave. N.E.യില്‍ സ്ഥിതി ചെയ്യുന്ന മെയിന്‍ സോര്‍ട്ടിംഗ് ഫെസിലിറ്റിയില്‍ ആറ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കാര്യം തങ്ങള്‍ ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസിനെ അറിയിച്ചിരുന്നുവെന്നാണ് ക്രൗണ്‍ കോര്‍പറേഷന്‍ പറയുന്നത്.

ഏപ്രില്‍ 20 വരെയുള്ള മൂന്നാഴ്ചക്കിടെ വ്യത്യസ്ത സമയങ്ങളിലാണ് ഇവിടെ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതെന്നാണ് കാനഡ പോസ്റ്റിന്റെ വക്താവായ ജോണ്‍ ഹാമില്‍ട്ടന്‍ പറയുന്നത്. കൊറോണ ഭീഷണി രാജ്യത്ത് ശക്തമായതിനെ തുടര്‍ന്ന് ചില ജീവനക്കാര്‍ ഏപ്രില്‍ ആദ്യം മുതല്‍ തന്നെ ഇവിടുത്തെ ബില്‍ഡിംഗില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഏറ്റവും പുതിയ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച തൊഴിലാളി മേയ് അഞ്ച് മുതല്‍ ബില്‍ഡിംഗില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇവിടുത്തെ തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്ത് വച്ചാണ് കോവിഡ് ബാധയുണ്ടായിരിക്കുന്നതെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് ആല്‍ബര്‍ട്ട് ഹെല്‍ത്ത് സര്‍വീസ് പ്രതികരിച്ചിരിക്കുന്നതന്നൊണ് കാനഡ പോസ്റ്റ് പറയുന്നത്. ഇവര്‍ക്ക് പുറത്തെവിടെ നിന്നെങ്കിലുമായിരിക്കും കൊറോണ ബാധിച്ചതെന്നും കേസുകള്‍ക്കൊന്നും പരസ്പരം ബന്ധമില്ലെന്നും ആല്‍ബര്‍ട്ട് ഹെല്‍ത്ത് സര്‍വീസ് പ്രതികരിച്ചുവെന്നാണ് കാനഡ പോസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.

Related News

Other News in this category



4malayalees Recommends