കാനഡയിലേക്ക് ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ ഹോള്‍ഡര്‍മാര്‍ക്ക് ഇപ്പോള്‍ കാനഡയിലേക്ക് വരാം; കോവിഡ്-19 യാത്രാവിലക്കില്‍ നിന്നും ഐഇസിക്കാരെ ഒഴിവാക്കി; ജോബ് ഓഫറും ഇവിടെയെത്തിയാല്‍ 14 ദിവസം ക്വാറന്റൈനും നിര്‍ബന്ധം

കാനഡയിലേക്ക് ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ ഹോള്‍ഡര്‍മാര്‍ക്ക് ഇപ്പോള്‍ കാനഡയിലേക്ക് വരാം; കോവിഡ്-19 യാത്രാവിലക്കില്‍ നിന്നും ഐഇസിക്കാരെ ഒഴിവാക്കി; ജോബ് ഓഫറും ഇവിടെയെത്തിയാല്‍ 14 ദിവസം ക്വാറന്റൈനും നിര്‍ബന്ധം
ചില ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ (ഐഇസി) വിസ ഹോള്‍ഡര്‍മാര്‍ക്ക് മേയ് എട്ട് മുതല്‍ കാനഡയിലേക്ക് വരാമെന്ന് റിപ്പോര്‍ട്ടു. കോവിഡ്-19 പ്രമാണിച്ച് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനത്തില്‍ നിന്നും ഇവരെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.ഇമിഗ്രേഷന്‍ ,റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇക്കാര്യം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് പ്രകാരം സാധുതയുള്ള ജോബ് ഓഫര്‍, പോര്‍ട്ട് ഓഫ് എന്‍ട്രി ലെറ്റര്‍ ഓഫ് ഇന്‍ട്രൊഡക്ഷന്‍ എന്നിവ ഉള്ളവര്‍ക്ക് മാത്രമായിരിക്കും കാനഡയിലേക്ക് നിലവില്‍ പ്രവേശനത്തിന് അനുമതി ലഭിക്കുന്നത്. ഇത്തരം വ്യക്തികള്‍ ഇത് സംബന്ധിച്ച അപ്‌ഡേറ്റ്‌സുകള്‍ക്കായി ഐആര്‍സിസി വെബ്‌സൈറ്റ് നിരന്തരം പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.ഇത്തരത്തില്‍ കൊറോണക്കിടെ ഇവിടേക്ക് വരന്ന ഏതൊരു വിദേശിയെയും എസെന്‍ഷ്യല്‍ ട്രാവലര്‍ എന്ന ഗണത്തിലാണ് പെടുത്തുകയെന്നും കാനഡ പറയുന്നു.

ജോബ് ഓഫറോട് കൂടിയെത്തുന്ന ഐഇസി വിസ ഹോള്‍ഡര്‍മാര്‍ കാനഡയിലെത്തിയ പാടെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാവുകയും വേണം. ഇതിനായുള്ള സെല്‍ഫ് ക്വാറന്റൈന്‍ പ്ലാന്‍ അധികൃതരെ അവര്‍ ബോധിപ്പിക്കുകയും വേണം.നിലവില്‍ വാന്‍കൂവര്‍, കാല്‍ഗറി, മോണ്‍ട്‌റിയല്‍, ടൊറന്റോ എന്നീ നാല് കാനഡ എയര്‍പോര്‍ട്ടുകളില്‍ മാത്രമാണ് ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റുകള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ളവരും കാനഡയില്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുളളവര്‍ക്കും ഐഇസിയിലൂടെ ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കും.

Other News in this category



4malayalees Recommends