കാനഡയില്‍ കോവിഡ് പ്രതിസന്ധിയിലും ടെക് കമ്പനികള്‍ ഹയറിംഗ് തുടരുന്നു; കുടിയേറ്റക്കാര്‍ക്ക് വന്‍ അവസരങ്ങള്‍; ഷോപിഫൈ, സൈക്ലിക,ടീല്‍ബുക്ക്,ഡയലോഗ് ടെക്‌നോളജീസ്, മൈന്‍ഡ് ബീകോണ്‍,ഓപ്പണ്‍ ടെക്സ്റ്റ്, എന്നിവയിലെ വിവിധ തസ്തികകള്‍ക്ക് അപേക്ഷിക്കാം

കാനഡയില്‍ കോവിഡ് പ്രതിസന്ധിയിലും ടെക് കമ്പനികള്‍ ഹയറിംഗ് തുടരുന്നു; കുടിയേറ്റക്കാര്‍ക്ക് വന്‍ അവസരങ്ങള്‍; ഷോപിഫൈ, സൈക്ലിക,ടീല്‍ബുക്ക്,ഡയലോഗ് ടെക്‌നോളജീസ്, മൈന്‍ഡ് ബീകോണ്‍,ഓപ്പണ്‍ ടെക്സ്റ്റ്, എന്നിവയിലെ വിവിധ തസ്തികകള്‍ക്ക് അപേക്ഷിക്കാം
കാനഡയില്‍ കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ആറ് ടെക് കമ്പനികള്‍ ഹയറിംഗ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്.ഇത് കുടിയേറ്റക്കാര്‍ക്ക് വന്‍ അവസരമാണേകുന്നത്.ഷോപിഫൈ, സൈക്ലിക,ടീല്‍ബുക്ക്,ഡയലോഗ് ടെക്‌നോളജീസ്, മൈന്‍ഡ് ബീകോണ്‍,ഓപ്പണ്‍ ടെക്സ്റ്റ്, എന്നീ ടെക് കമ്പനികളാണ് ഹയറിംഗ് നടത്തുന്നത്. ഒട്ടാവയിലും ഒന്റാറിയോവിലും ഹെഡ് ക്വാര്‍ട്ടേര്‍സുകളുള്ള ഷോപിഫൈക്ക് കാനഡയിലെ മറ്റിടങ്ങളിലും ലോകമെമ്പാടും പ്രവര്‍ത്തനമേഖലകളുണ്ട്. മേയ് എട്ടിന് ഈ കമ്പനിയുടെ കരിയേര്‍സ് പേജില്‍ 77തൊഴില്‍ ഒഴിവുകളുണ്ടെന്ന പരസ്യം ദൃശ്യമായിരുന്നു.

എന്‍ജിനീയറിംഗ,് ഡെവലപ്‌മെന്റ്, ട്രസ്റ്റ്, സെക്യൂരിറ്റി , യുഎക്‌സ് ഡിസൈന്‍, ഡാറ്റ സയന്‍സ്, തുടങ്ങിയ മേഖലകളിലെ ജോലിയാണത്. ഒന്റാറിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോ ടെക്‌നോളജി കമ്പനിയായ സൈക്ലിക അതിന്റെ കരിയേര്‍സ് പേജില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം രണ്ട് കമ്പ്യൂട്ടേഷണല്‍ സയന്റിസ്റ്റ് പൊസിഷനുകളും ഇന്റര്‍മീഡിയറ്റ് സോഫ്റ്റ് വെയര്‍ ഡെവലപര്‍ റോളുമാണ് കമ്പനിയിലുള്ളത്.

ടീല്‍ബുക്കിന്റെ വെബ്‌പേജില്‍ സീനിയര്‍ ഡെവലപേര്‍സ്, പ്രൊഡക്ട് മാനേജര്‍, എന്നീ ഒഴിവുകള്‍ അവരുടെ ടൊറന്റോ ഹെഡ്ക്വാര്‍ട്ടേസിലുള്ളതായി പരസ്യം ചെയ്തിരിക്കുന്നു. യുഎസില്‍ ഒരു മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുമുണ്ട്. ടെക് സെക്ടറിലേക്ക് പുറമെ ഫിനാന്‍സ്, ലീഗല്‍, എച്ച്ആര്‍ , സെയില്‍സ്, മെഡിക്കല്‍ എന്നീ രംഗങ്ങളിലുള്ളവരെ ഡയലോഗ് ടെക്‌നോളജീസ് ഹയര്‍ ചെയ്യുന്നുണ്ട്. മൈന്‍ഡ് ബീക്കോണ്‍ ഹെല്‍ത്ത് റിലേറ്റഡ് ഫീല്‍ഡിലേക്കാണ് കാനഡയിലാകമാനം ആളെ നിയമിക്കുന്നത്. ഓപ്പണ്‍ടെക്സ്റ്റിന്റെ കരിയേര്‍സ് പേജിലും ധാരാളം ഒഴിവുകള്‍ കാണാം.

Other News in this category



4malayalees Recommends