കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് റെംഡെസിവര്‍ ഫലപ്രദമായെന്ന് സൂചന; മരുന്ന് പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 31 ശതമാനം കുറഞ്ഞെന്ന് യുഎസ്; മെയ് അവസാനത്തോടെ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കും

കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് റെംഡെസിവര്‍ ഫലപ്രദമായെന്ന് സൂചന; മരുന്ന് പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 31 ശതമാനം കുറഞ്ഞെന്ന് യുഎസ്; മെയ് അവസാനത്തോടെ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കും

കൊവിഡ് പ്രതിരോധ ചികിത്സയ്ക്കായി എഫ്.ഡി.എ അനുമതി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ആന്റി വൈറല്‍ മരുന്ന് റെംഡെസിവര്‍ ഫലപ്രദമായെന്ന് സൂചന. മെയ് അവസാനത്തോടെ റെംഡെസിവിറിന്റെ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കുമെന്നാണ് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിദഗ്ധര്‍ പറയുന്നത്.റെംഡെഡിവിറിന്റെ പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 31 ശതമാനം കുറഞ്ഞെന്നാണ് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കുന്നത്.


മെയ് ഒന്നിനാണ് റെംഡിസവിറിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനസ്ട്രേഷന്‍ അനുമതി നല്‍കിയത്. കാലിഫോര്‍ണിയയിലെ ഗിലീഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഈ മരുന്ന് നിര്‍മിക്കുന്നത്. കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ ഒഡേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.നേരത്തെ അമേരിക്ക, ഫ്രാന്‍സ്, ചൈന, ദക്ഷിണ കൊറിയ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നായി 1063 പേര്‍ക്കിടയില്‍ മരുന്ന് പരീക്ഷണം നടത്തിയ ശേഷമാണ് മരുന്നിന് എഫ്.ഡി.എ അനുമതി നല്‍കുന്നത്.കൊവിഡ് രൂക്ഷമായ രോഗികളില്‍ ഈ മരുന്ന് ഉപയോഗിച്ചതോടെ രോഗവിമുക്തി നേടുന്നതില്‍ വേഗതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെംഡെസ്വിറിന് ഈ അനുമതി ലഭിച്ചത്

Other News in this category



4malayalees Recommends