യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും പെരുപ്പം; പ്രതിദിന മരണം 1621; റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികള്‍ 28026; മൊത്തം മരണം 88,550; ആകെ രോഗികളുടെ എണ്ണം 1,485,912; രോഗമുക്തി നേടിയവര്‍ 327,751

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും പെരുപ്പം; പ്രതിദിന മരണം 1621; റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികള്‍ 28026; മൊത്തം മരണം 88,550; ആകെ രോഗികളുടെ എണ്ണം 1,485,912; രോഗമുക്തി നേടിയവര്‍ 327,751
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,621 ആണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചത്തെ പ്രതിദിന മരണമായ 1,596 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ നേരിയ വര്‍ധനവും ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ മരണത്തില്‍ അല്‍പം കുറവുമുണ്ടായിരിക്കുന്നു.രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോഴും ഇന്നലത്തെ പ്രതിദിന മരണത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 28026 ആണ്. വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണമായ 24,557 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തിലും പെരുപ്പമുണ്ടായിരിക്കുന്നു.കൂടാതെ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ എണ്ണമായി 21,990 ഉം ചൊവ്വാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 23,056 ഉം തിങ്കളാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 14,841 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നു.

രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ ഇതോടെ 88,550 യാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,485,912 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 327,751 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 27,426 മരണങ്ങളും 353,096 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 9,946 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 144,024 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 82,182 പേര്‍ രോഗികളായപ്പോള്‍ 5,482 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 3,928 ഉം രോഗികളുടെ എണ്ണം87,937 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 63,220 ഉം മരണം 4,294 ഉം ആണ്.മിച്ചിഗനില്‍ 4,787പേര്‍ മരിക്കുകയും 49,582 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.

Other News in this category



4malayalees Recommends