ഇമിഗ്രേഷന്‍ അപേക്ഷാ ഫീസില്‍ 10 ശതമാനം സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി അമേരിക്ക; മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഇമിഗ്രേഷന്‍, വിസ അപേക്ഷകള്‍ അമേരിക്ക അടുത്ത മാസം മുതല്‍ പരിഗണിക്കും

ഇമിഗ്രേഷന്‍ അപേക്ഷാ ഫീസില്‍ 10 ശതമാനം സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി അമേരിക്ക; മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഇമിഗ്രേഷന്‍, വിസ അപേക്ഷകള്‍ അമേരിക്ക അടുത്ത മാസം മുതല്‍ പരിഗണിക്കും

കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഇമിഗ്രേഷന്‍, വിസ അപേക്ഷകള്‍ അമേരിക്ക അടുത്ത മാസം മുതല്‍ പരിഗണിക്കും. യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (സിഐഎസ്) ഓഫീസ് ജൂണ്‍ നാല് മുതല്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.


സിറ്റിസന്‍ഷിപ്പ്, ഇമിഗ്രേഷന്‍ അപേക്ഷാ ഫീസില്‍ 10 ശതമാനം സര്‍ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ ഏറെ ആശ്രയിക്കുന്ന എച്ച്-1 ബി വിസകള്‍ അംഗീകരിക്കാനുള്ള ചുമതലയും യുഎസ് സിഐഎസിനുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് 1.2 ബില്യണ്‍ ഡോളര്‍ സഹായധനം സിഐഎസ് ആവശ്യപ്പെട്ടതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.എച്ച്-1 ബി വിസ അതിന്റെ പരമാവധിയിലെത്തിയതായി യുഎസ് സിഐഎസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. യുഎസ് വര്‍ക്ക് വിസ അപേക്ഷകള്‍ക്കായി പുതിയ നിയമം നടപ്പാക്കുമെന്ന് യുഎസ് സിഐഎസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള എച്ച്-1 ബി വിസകളുടെ ആദ്യ സീസണാണ് വരുന്നത്.

Other News in this category



4malayalees Recommends