അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും; രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന ഇവരില്‍ മൂന്നു പേര്‍ സ്ത്രീകള്‍; സംഘത്തില്‍ രണ്ട് മലയാളികളും

അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും; രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന ഇവരില്‍ മൂന്നു പേര്‍ സ്ത്രീകള്‍; സംഘത്തില്‍ രണ്ട് മലയാളികളും

യുഎസിലെ ജയിലില്‍ കഴിയുന്ന രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും. ഈയാഴ്ച പഞ്ചാബിലെ അമൃത്സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയയ്ക്കുന്നത്. യുഎസില്‍ അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 1739 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്.


തിരിച്ചുവരുന്നവരില്‍ ഏറ്റവുമധികം പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്- 76 പേര്‍. പഞ്ചാബില്‍ നിന്ന് 56 പേരുണ്ട്. ഗുജറാത്തില്‍ നിന്ന് 12, ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ച്, മഹാരാഷ്ട്രയില്‍ നിന്നു നാല്, കേരളം, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നു രണ്ടു വീതം, ആന്ധ്രപ്രദേശില്‍ നിന്നും ഗോവയില്‍ നിന്നും ഓരോരുത്തരും എന്നിങ്ങനെയാണ് യുഎസില്‍ നിന്നു തിരിച്ചവരുന്നവര്‍.

യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയായ മെക്‌സിക്കോ വഴി അനധികൃതമായി കയറാന്‍ ശ്രമിച്ച ഇവരെ ഇമിഗ്രഷേന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ആണ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമനടപടികളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്. ഐസിഇ റിപ്പോര്‍ട്ട് അനുസരിച്ച്, 2018ല്‍ 611 ഇന്ത്യന്‍ പൗരന്മാരെ യുഎസ് നാടുകടത്തി. 2019ല്‍ 1616 പേരേയും നാടുകടത്തി.

Other News in this category



4malayalees Recommends