'30 ദിവസത്തിനുള്ളില്‍ നന്നായിക്കൊള്ളണം; ഇല്ലെങ്കില്‍ ഫണ്ട് നല്‍കില്ല'; ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ് രംഗത്ത്; വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക സംഘടനയില്‍ നിന്നു പിന്‍മാറുന്നതും പരിഗണിക്കുമെന്ന് ട്രംപ്

'30 ദിവസത്തിനുള്ളില്‍ നന്നായിക്കൊള്ളണം;  ഇല്ലെങ്കില്‍ ഫണ്ട് നല്‍കില്ല'; ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ് രംഗത്ത്;  വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക സംഘടനയില്‍ നിന്നു പിന്‍മാറുന്നതും പരിഗണിക്കുമെന്ന് ട്രംപ്

കൊറോണ വൈറസ് രോഗബാധ ലോകമാതെ പടരുമ്പോള്‍ ചൈനയുടെ പേരില്‍ ലോകാരോഗ്യ സംഘടനയുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വീണ്ടും കൊമ്പുകോര്‍ക്കുന്നു. കൊറോണയുടെ തുടക്കം മുതല്‍ ലോകാരോഗ്യ സംഘടയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറലിന് ട്രംപ് കത്തയച്ചു.30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍ സമൂലമാറ്റം വേണം. ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ട് സംഘടന സ്വതന്ത്രമാകണം. ഇല്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നത് പരിഗണിക്കുമെന്നും ധനനിക്ഷേപം നിര്‍ത്തുമെന്നും ട്രംപ് കത്തില്‍ വ്യക്തമാക്കി.


വുഹാനിലെ ആരോഗ്യ പ്രതിസന്ധിയെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് 2019 ഡിസംബര്‍ മുപ്പതോട് കൂടി തന്നെ അറിയാമായിരുന്നെന്നും എന്നിട്ടും ലോകരാഷ്ട്രങ്ങളില്‍ നിന്നും വിഷയം രാഷ്ട്രീയപരമായ കാരണങ്ങളാല്‍ മറച്ചു വെച്ചുവെന്നും ട്രംപ് ആരോപിച്ചു.

തുടര്‍ച്ചയായി ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് കോവിഡ് വിഷയത്തില്‍ ഉണ്ടായ ശ്രദ്ധക്കുറവ് കാരണം ലോകത്തിന് വലിയ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. ഇനി ചൈനയില്‍ നിന്നും തങ്ങള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിയിക്കുക മാത്രമാണ് സംഘടനയ്ക്ക് മുന്നിലുള്ള വഴിയെന്ന് പറഞ്ഞാണ് ട്രംപ് കത്ത് അവസാനിപ്പിക്കുന്നത്.

Other News in this category



4malayalees Recommends