കാനഡയിലേക്ക് യുഎസില്‍ നിന്നുമുള്ള കുടുംബങ്ങള്‍ക്ക് കൊറോണ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തുമെന്ന് ട്രൂഡ്യൂ; ലക്ഷ്യം ലോക്ക്ഡൗണിനിടെ വേര്‍പെട്ട് പോയ കുടുംബങ്ങളെ ഒന്നിപ്പിക്കല്‍; ഗുണം കനേഡിയന്‍ പൗരന്‍മാരുടെയും പിആറുകളുടെയും ഉറ്റവര്‍ക്ക്

കാനഡയിലേക്ക് യുഎസില്‍ നിന്നുമുള്ള  കുടുംബങ്ങള്‍ക്ക് കൊറോണ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തുമെന്ന് ട്രൂഡ്യൂ; ലക്ഷ്യം ലോക്ക്ഡൗണിനിടെ വേര്‍പെട്ട് പോയ കുടുംബങ്ങളെ ഒന്നിപ്പിക്കല്‍; ഗുണം കനേഡിയന്‍ പൗരന്‍മാരുടെയും പിആറുകളുടെയും ഉറ്റവര്‍ക്ക്
കാനഡയിലേക്ക് യുഎസില്‍ നിന്നുമുള്ള കുടുംബങ്ങള്‍ക്ക് കോവിഡ് 19ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. കാനഡയിലെ തങ്ങളുടെ കുടുംബവുമായി റീയൂണിഫിക്കേഷന് വഴിയൊരുക്കുന്നതിനായാണ് ഈ നീക്കമെന്നും ട്രൂഡ്യൂ വിശദീകരിക്കുന്നു. വെള്ളിയാഴ്ച തന്റെ ദൈനംദിന കൊറോണ വൈറസ് ബ്രീഫിംഗിനിടെയാണ് ട്ര്യൂഡ്യൂ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പരസ്പര സമ്മതത്തോടെ കാനഡ-യുഎസ് അതിര്‍ത്തി മാര്‍ച്ച് 20നായിരുന്നു അടച്ചിരുന്നത്. ഇത് പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം കര്‍ക്കശമായി നിരോധിക്കുകയും ചെയ്തിരുന്നു. കൊറോണ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരക്കുന്നത് കുറയ്ക്കുന്നതിനായിരുന്നു ഈ ഉഭയകക്ഷി നീക്കം നടത്തിയത്. ഈ യാത്രാ നിയന്ത്രണങ്ങള്‍ തുടക്കത്തില്‍ 30 ദിവസത്തേക്കായിരുന്നു ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും തുടര്‍ന്ന് ഇത് രണ്ട് വട്ടം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ മേയ് 20നായിരുന്നു ഇത് ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നത്. എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍, ട്രക്കുകള്‍ തുടങ്ങിയവര്‍ക്ക് മാത്രമായിരുന്നു ഈ യാത്രാ നിയന്ത്രണത്തില്‍ ഇളവേകിയിരുന്നത്. പുതിയ നീക്കമനുസരിച്ചുള്ള യാത്രാ ഇളവുകള്‍ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് പുറമെ കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവരുടെ ഇമ്മീഡിയറ്റ് ഫാമിലി മെമ്പര്‍മാര്‍ അഥവാ വളരെ അടുത്ത കുടുംബാംഗങ്ങള്‍ക്കായിരിക്കും നോണ്‍ ഡിസ്‌ക്രിയേഷണറി ആവശ്യങ്ങള്‍ക്കായി യാത്രക്ക് അനുവദിക്കുന്നതെന്ന് ട്രൂഡ്യൂ വ്യക്തമാക്കുന്നു.

പങ്കാളികള്‍, കോമണ്‍ ലോ പാര്‍ട്ട്ണര്‍മാര്‍, ആശ്രിതരായ കുട്ടികള്‍, ഗ്രാന്‍ഡ്ചില്‍ഡ്രന്‍, മാതാപിതാക്കള്‍, സ്റ്റെപ്പ് പാരന്റ്‌സ്, ഗാര്‍ഡിയന്‍സ്, ട്യൂട്ടര്‍മാര്‍ എന്നിവരായിരിക്കും ഇമ്മീഡിയറ്റ് ഫാമിലി മെമ്പര്‍മാര്‍.ഇത്തരം യാത്രകള്‍ക്കുള്ള നോണ്‍ ഡിസ്‌ക്രിയേഷണറി ആവശ്യങ്ങള്‍ നിര്‍ണയിക്കാന്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(സിബിഎസ്എ)ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends