കാനഡയിലേക്ക് ജൂണ്‍ അവസാനത്തോടെ കുടിയേറ്റക്കാര്‍ക്ക് എത്താന്‍ സാധിച്ചേക്കും; ജൂണില്‍ നാല് എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ നടത്തിയേക്കും; കൊറോണ നിയന്ത്രണങ്ങളാല്‍ നിര്‍ത്തി വച്ചിരുന്ന മറ്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും ഉടന്‍ ആരംഭിച്ചേക്കും

കാനഡയിലേക്ക് ജൂണ്‍ അവസാനത്തോടെ കുടിയേറ്റക്കാര്‍ക്ക് എത്താന്‍ സാധിച്ചേക്കും; ജൂണില്‍ നാല് എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ നടത്തിയേക്കും;  കൊറോണ നിയന്ത്രണങ്ങളാല്‍ നിര്‍ത്തി വച്ചിരുന്ന മറ്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും ഉടന്‍ ആരംഭിച്ചേക്കും
വിദേശ സഞ്ചാരികള്‍ക്ക് മുന്നില്‍ കാനഡ ഈ മാസം വാതില്‍ തുറക്കുകയാണെങ്കിലും ഇല്ലെങ്കിലും ജൂണ്‍ അവസാനം കാനഡയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ കനേഡിയന്‍ ഗവണ്‍മെന്റ് നടത്തുമെന്നാണ് കരുതുന്നത്.കാനഡയില്‍ കൊറോണ ഏതാണ്ട് നിയന്ത്രണവിധേയമായതും കനേഡിയന്‍ സമ്പദ് വ്യവസ്ഥ ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായുള്ള ഇളവുകളിലൂടെ തുറന്ന് കൊണ്ടിരിക്കുന്ന അവസ്ഥയും സംജാമായതിനാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം യാത്രാ നിരോധനങ്ങളില്‍ ചില നിര്‍ണാകമായ ഇളവുകളുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

കാനഡ-യുഎസ് അതിര്‍ത്തി ജൂണ്‍ 21ന് തുറക്കുമെന്നാണ് കരുതുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജൂണ്‍ 30ഓടെ ഇവിടേക്ക് വരാനാകുമെന്ന പ്രതീക്ഷയും ശക്തമാണ്. നിരവധി പേരുടെ മനസിലുള്ളത് പോലെ കാനഡയുടെ അതിര്‍ത്തികള്‍ തുറക്കുന്നതിന് പുറമെ കാനഡയുടെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇത് സംബന്ധിച്ച കൂടുതല്‍ ചുവട് വയ്പുകള്‍ നടത്തുമെന്നാണ് കരുതുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും ലാംഗ്വേജ് ടെസ്റ്റിംഗ് സെന്ററുകളും വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രവചനവുമുയരുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഈ മാസം നാല് എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 18ന് കാനഡ കൊറോണയെ പിടിച്ച് കെട്ടുന്നതിനായി അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ അനിശ്ചിതത്വത്തിലായിരുന്നു. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവ സാധാരണയായി രണ്ടാഴ്ച കൂടുമ്പോള്‍ എല്ലാ ബുധനാഴ്ചകളിലും മുടക്കമില്ലാതെ നടത്തിയിരുന്നത് കൊറോണ പ്രതിസന്ധിയില്‍ മുടങ്ങിയിരുന്നു. അവയെല്ലാം ഉടന്‍ നടത്തുമെന്നാണ് പ്രചവനം. എക്‌സ്പ്രസ് എന്‍ട്രിക്ക് പുറമെ മറ്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും വൈകാതെ നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഇപ്പോള്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ അവയെ സംബന്ധിച്ച വ്യക്തമായ ചിത്രങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നാണ് സൂചന.

Other News in this category



4malayalees Recommends