കാനഡയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവ്; കാരണം എണ്ണവിലയിലെ താഴ്ചയും ലോക്ക്ഡൗണും; കയറ്റുമതിയില്‍ 29.7 ശതമാനവും ഇറക്കുമിതിയില്‍ 25.1 ശതമാനവും ഇടിവ്; ഏപ്രിലിലെ വ്യാപാരക്കമ്മി 3.25 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി

കാനഡയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവ്; കാരണം എണ്ണവിലയിലെ താഴ്ചയും ലോക്ക്ഡൗണും; കയറ്റുമതിയില്‍ 29.7 ശതമാനവും ഇറക്കുമിതിയില്‍ 25.1 ശതമാനവും ഇടിവ്; ഏപ്രിലിലെ വ്യാപാരക്കമ്മി 3.25 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി

കാനഡയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എണ്ണവിലയിലുണ്ടായ താഴ്ചയും കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ഫാക്ടറികളും റീട്ടെയില്‍ സ്റ്റോറുകളും ദിവസങ്ങളോളം അടഞ്ഞ് കിടന്നതുമാണ് ഇതിന് പ്രധാന കാരണമെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡ വ്യാഴാഴ്ച വെളിപ്പെടുത്തുന്നു. എന്നാല്‍ നിലവില്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ മിക്ക ഓട്ടോ അസംബ്ലി പ്ലാന്റുകളും തുറന്നതോടെ വരാനിരിക്കുന്ന മാസങ്ങളില്‍ വ്യാപാരം ത്വരിതപ്പെടുമെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.


ഏപ്രിലില്‍ വ്യാപാരത്തില്‍ കടുത്ത തിരിച്ചടികളാണുണ്ടായിരിക്കുന്നതെന്നാണ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കാനഡയിലെ ചീഫ് എക്കണോമിസ്റ്റായ പീറ്റര്‍ ഹാള്‍ പറയുന്ന്.ഏപ്രിലില്‍ കയറ്റുമതിയില്‍ 29.7 ശതമാനം ഇടിനുണ്ടായി വെറും 32.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന കയറ്റുമതിയാണിത്. ഇറക്കുമതിയില്‍ 25.1 ശതമാനം ഇടിവുണ്ടായി വെറും 35.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി മാത്രമാണ് നടന്നത്.

മാര്‍ച്ചില്‍ വെറും 1.5 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി ഉണ്ടായ സ്ഥാനത്ത് ഏപ്രിലില്‍ അത് 3.25 ബില്യണ്‍ ഡോളറായി ഇടിഞ്ഞിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. റോയിട്ടേര്‍സ് പോളില്‍ 2.36 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട സ്ഥാനത്താണ് ഇടിവ് ഇത്രയും രൂക്ഷമായിരിക്കുന്നതെന്നതും ഗൗരവമര്‍ഹിക്കുന്നു. എനര്‍ജി പ്രൊഡക്ടുകളുടെ കയറ്റുമതിയില്‍ 3.6 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഇടിവ് ഒരു റെക്കോര്‍ഡാണെന്നും സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നു.യാത്രാ കാറുകളുടെ കയറ്റുമതി 84.8 ശതമാനവും ഇറക്കുമതിയില്‍ 90 ശതമാനവും ഇടിവാണുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends