കാനഡയില്‍ രണ്ടാഴ്ചക്കിടെയുണ്ടായ കോവിഡ് 19 കേസുകളില്‍ 90 ശതമാനത്തിലധികവും ഒന്റാറിയോവിലും ക്യൂബെക്കിലും; കൊറോണ മരണങ്ങളില്‍ 82 ശതമാനവും കെയര്‍ഹോമുകളില്‍; മരണങ്ങളില്‍ 94 ശതമാനവും 60 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍

കാനഡയില്‍ രണ്ടാഴ്ചക്കിടെയുണ്ടായ കോവിഡ് 19 കേസുകളില്‍ 90 ശതമാനത്തിലധികവും ഒന്റാറിയോവിലും ക്യൂബെക്കിലും; കൊറോണ മരണങ്ങളില്‍ 82 ശതമാനവും കെയര്‍ഹോമുകളില്‍;  മരണങ്ങളില്‍ 94 ശതമാനവും 60 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍
കാനഡയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെയുണ്ടായ കോവിഡ് 19 കേസുകളില്‍ 90 ശതമാനത്തിലധികവും ഒന്റാറിയോവിലും ക്യൂബെക്കിലുമാണെന്ന് ഏറ്റവും പുതിയ ഫെഡറല്‍ ഡാറ്റ വെളിപ്പെടുത്തുന്നു. രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലും വ്യത്യസ്തമായ ഏയ്ജ് ഗ്രൂപ്പുകളിലും കോവിഡ് വ്യത്യസ്തമായ രീതിയിലാണ് ആഘാതമേല്‍പ്പിച്ചിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത് പ്രകാരം പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റിലും ദി നോര്‍ത്ത് വെസ്റ്റ് ടെറിട്ടെറിട്ടറികളിലും യുകോനിലും ഇതുവരെ സാമൂഹ്യ വ്യാപനമുണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

നാളിതുവരെ നുനാവറ്റില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. കാനഡയിലെ ലോംഗ് ടേം കെയര്‍ ഹോമുകളിലും സീനിയേര്‍സ് ഹോമുകളിലും കൊറോണ അനുപാത രഹിതമായിട്ടാണ് ആഘാതമേല്‍പ്പിച്ചിരിക്കുന്നത്. അതായത് കാനഡയിലെ മൊത്തം കോവിഡ് കേസുകളില്‍ വെറും 18 ശതമാനം മാത്രമേ ഇത്തരം ഹോമുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെങ്കിലും രാജ്യത്തെ മൊത്തം മരണങ്ങളായ 7495ല്‍ 82 ശതമാനവും ഇത്തരം ഹോമുകളിലാണ് സംഭവിച്ചിരിക്കുന്നതെന്നും ഫെഡറല്‍ ഡാറ്റ വെളിപ്പെടുത്തുന്നു.

മൊത്തം മരണങ്ങളില്‍ 94 ശതമാനവും 60 വയസോ അതിന് മുകളിലോ ഉള്ളവര്‍ക്കാണ് സംഭവിച്ചിരിക്കുന്നത്. 8742 ഹോസ്പിററല്‍ അഡ്മിനുകളിലും 71 ശതമാനവും 1721 ഐസിയു അഡ്മിഷനുകളില്‍ 61 ശതമാനവും ഇതേ ഏയ്ജ് ഗ്രൂപ്പിലുളളവരാണ്. കൊറോണ കാനഡക്ക് മേല്‍ ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ചും വരാനിരിക്കുന്ന നാളുകള്‍ എത്തരത്തിലുള്ളതായിരിക്കുമെന്നതിനെ കുറിച്ച് മൂന്നാം വട്ടം നിര്‍ണായകമായ വിവരങ്ങള്‍ കൈമാറുന്നതിനിടെയാണ് കാനഡയിലെ മുന്‍നിര പബ്ലിക്ക് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം, അവരുെ സഹപ്രവര്‍ത്തകനായ ഡോ. ഹോവാര്‍ഡ് എന്‍ജൂ എന്നിവരാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജൂണ്‍ 15 ആകുമ്പോഴേക്കും കാനഡയില്‍ 97,990 മുതല്‍ 107,454 കേസുകളും 7700നും 9400നും ഇടയിലുള്ള കൊറോണ മരണങ്ങളുമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends