കാനഡയിലേക്ക് വരുന്ന ചില ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെ മുന്‍കൂട്ടി ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധനയില്‍ നിന്നൊഴിവാക്കി; കൊറോണയാല്‍ തൊട്ടടുത്ത ബയോമെട്രിക് കളക്ഷന്‍ സൈറ്റ് അടച്ചാല്‍ വിവരം മുന്‍കൂട്ടി നല്‍കേണ്ട

കാനഡയിലേക്ക് വരുന്ന ചില ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെ മുന്‍കൂട്ടി ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധനയില്‍ നിന്നൊഴിവാക്കി;  കൊറോണയാല്‍ തൊട്ടടുത്ത  ബയോമെട്രിക് കളക്ഷന്‍ സൈറ്റ് അടച്ചാല്‍ വിവരം മുന്‍കൂട്ടി നല്‍കേണ്ട
കൊറോണ പ്രതിസന്ധി പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ലെങ്കിലും കാനഡയിലേക്ക് വരുന്ന വിദേശ തൊഴിലാളികള്‍ക്ക് അയവുകള്‍ അനുവദിച്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) രംഗത്തെത്തി. ഇത് പ്രകാരം കാനഡയിലെത്തുന്ന ഫോറിന്‍ വര്‍ക്കര്‍മാര്‍ ബയോമെട്രിക്‌സ് വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധനയാണ് വേണ്ടെന്ന് വച്ചിരിക്കുന്നത്. ചില പ്രത്യേക മേഖലകളിലെ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെയാണ് ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നാണ് ഐആര്‍സിസി വെളിപ്പെടുത്തുന്നത്.

കൊറോണ വൈറസ് പ്രതിസന്ധി കാരണം തൊട്ടടുത്തുള്ള ബയോമെട്രിക് കളക്ഷന്‍ സൈറ്റ് അടച്ചിട്ടതാണെങ്കില്‍ ഇത്തരം വര്‍ക്കര്‍മാര്‍ കാനഡയിലേക്ക് വരുന്നതിന് മുമ്പ് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് ഐആര്‍സിസി പുതിയ ഇളവനുവദിച്ചിരിക്കുന്നത്. ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരിലുള്‍പ്പെടുന്നവര്‍ കാനഡയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍, അല്ലെങ്കില്‍ ഹെല്‍ത്ത് കെയര്‍, അഗ്രികള്‍ച്ചര്‍, അല്ലെങ്കില്‍ അഗ്രി-ഫുഡ് സെക്ടര്‍ മേഖലകളില്‍ ജോലി ചെയ്യാനാണ് വരുന്നതെങ്കില്‍ അവര്‍ ബയോമെട്രിക് വിവരങ്ങള്‍ കാനഡയിലെത്തുന്നതിന് മുമ്പ് നല്‍കേണ്ടതില്ലെന്നാണ് ഐആര്‍സിസി വ്യക്തമാക്കുന്നത്.

ഇതിന് മുമ്പ് കാനഡയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇവരില്‍ നിരവധി വര്‍ക്കര്‍മാര്‍ അവരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ കനേഡിയന്‍ അധികൃതര്‍ക്ക് ലഭ്യമാക്കിയതാണെന്നാണ് ഐആര്‍സിസി പറയുന്നത്. എന്നാല്‍ കാനഡക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി എല്ലാ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുമെന്ന് തന്നെയാണ് ഐആര്‍സിസി വ്യക്തമാക്കുന്നത്. ബയോമെട്രിക് വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാക്കുന്നതില്‍ ചില ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് ഇത്തരത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവരും കാനഡയിലേക്ക് വരുന്ന വേളയില്‍ പോയിന്റ് ഓഫ് എന്‍ട്രിയില്‍ വച്ച് അവരുടെ ബയോമെട്രിക്‌സ് വിരങ്ങള്‍ അധികൃതര്‍ക്ക് കൈമാറേണ്ടതാണ്.െ

Other News in this category



4malayalees Recommends